- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പുതിയ ഇന്ത്യ: മതം, മതേതരത്വം' സെമിനാർ ഇന്ന്; ഡോ.ഫാറൂഖ് നഈമി ഉദ്ഘാടനം ചെയ്യും
ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് 'പുതിയ ഇന്ത്യ: മതം, മതേതരത്വം' എന്ന വിഷയത്തിൽ ഐ.സി.എഫ് സംഘടിപ്പിക്കുന്ന ഓൺലൈൻ സെമിനാർ ഇന്ന് (തിങ്കൾ) രാത്രി 8.30ന് നടക്കും. എസ്.എസ്.എഫ് ദേശീയ സെക്രട്ടറിയും ബഹുഭാഷാ പണ്ഡിതനും പ്രമുഖ പ്രഭാഷകനുമായ ഡോ. ഫാറൂഖ് നഈമി കൊല്ലം ഉദ്ഘാടനം നിർവ്വഹിക്കും. ഐ.സി.എഫ് പ്രസിഡന്റ് കെ.സി. സൈനുദ്ധീൻ സഖാഫിയുടെ അധ്യക്ഷതയിൽ നടക്കുന്ന സംഗമത്തിൽ ബിനു കുന്നന്താനം(ഒ.ഐ.സി.സി ), ലെവിൻ കുമാർ (പ്രതിഭ), ബിജു മലയിൽ (ലോക കേരള സഭാംഗം), എം.സി. അബ്ദുൽ കരീം (ഐ.സി.എഫ്) എന്നിവർ സംബന്ധിക്കും. സൂം ആപ്ലിക്കേഷൻ (ഐ ഡി 932 9352 1441) ഉപയോഗിച്ചാണ് സെമിനാർ നടത്തപ്പെടുന്നത്.
Next Story