ആൽബർട്ട: ഐഎപിസിയുടെ വെബ് സീരീസ് മീറ്റിംഗുകളുടെ ഭാഗമായി, ആൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ ചാപ്റ്ററുകളുകൾ സംയുക്തമായി 'പോസ്റ്റ് കോവിഡ് കാലഘട്ടത്തിലെ സമ്പദ്വ്യവസ്ഥ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

പ്രത്യേക ക്ഷണിതാക്കളായ ഡോ. എസ്. മുഹമ്മദ് ഇർഷാദ്(ജംസെത്ജി ടാറ്റ സ്‌കൂൾ ഓഫ് ഡിസാസ്റ്റർ സ്റ്റഡീസ്, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, മുംബൈ, ഇന്ത്യ), ഡോ. എടയങ്കര മുരളീധരൻ (സ്‌കൂൾ ഓഫ് ബിസിനസ്-മാക്ഇവാൻ യൂണിവേഴ്സിറ്റി, എഡ്മണ്ടൻ, കാനഡ) എന്നിവർ കോവിഡിന് മുൻപും, കോവിഡ് കാലഘട്ടത്തിനു ശേഷം വരാനിരിക്കുന്ന ലോക സാമ്പത്തിക വ്യവസ്ഥയെക്കുറിച്ചുള്ള പഠനങ്ങൾ
ഡാറ്റ സഹിതം പ്രദർശിപ്പിച്ചു കൊണ്ട് സദസ്സിനു മനസ്സിലാക്കി അവതരിപ്പിച്ചു. ഡോ. പി.വി ബൈജു (ഡയറക്ടർ ബോർഡ് അംഗം) സെമിനാറിന്റെ മോഡറേറ്ററായിരുന്നു.

പ്രസ്തുത യോഗത്തിൽ ഐഎപിസി ചെയർമാൻ ഡോ.ജോസഫ് എം .ചാലിൽ, ഐഎപിസി ആൽബെർട്ട ചാപ്റ്ററിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന 'ഐഎപിസി ആൽബർട്ട ക്രോണിക്കിൾ' രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു.

ചടങ്ങിന് ഐഎപിസി ചെയർമാൻ ഡോ.ജോസഫ് എം. ചാലിൽ അധ്യക്ഷത വഹിച്ചു. കാൽഗറിയിലെ വളർന്നു വരുന്ന ഗായികയായ കുമാരി ആഞ്ജലീന ജോസ് ദേശഭക്തിഗാനം ആലപിച്ചു. നീതു ശിവറാം (ബി.സി ചാപ്റ്റർ ട്രെഷറർ) എം.സി ആയിരുന്നു. ചടങ്ങിന് ബിനോജ് കുറുവായിൽ (വൈസ് പ്രസിഡന്റ് ആൽബെർട്ട ചാപ്റ്റർ ) സ്വാഗതവും , അനിത നവീൻ ( സെക്രട്ടറി -ബി.സി ചാപ്റ്റർ) നന്ദിയും പറഞ്ഞു.

ഐഎപിസി ബിഒഡി അംഗങ്ങളായ മാത്യു ജോയ്‌സ്, ജിൻസ്മോൻ സക്കറിയ, ബിജു ചാക്കോ, ബൈജു പകലോമറ്റം, ആഷ്‌ലി ജോസഫ്, തമ്പാനൂർ മോഹനൻ എന്നിവരുംപങ്കെടുത്ത സെമിനാർ വളരെ വിജ്ഞാനപ്രദമായിരുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.
ജോസഫ് ജോൺ കാൽഗറി അറിയിച്ചതാണിത്.