- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വുമൺ 4 പൊളിറ്റിക്കൽ ജസ്റ്റിസ് ദേശീയ സെമിനാർ നാളെ
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് ജനസംഖ്യക്ക് ആനുപാതികമായ പ്രാതിനിത്യം ലഭിക്കാനായി മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ അവരുടെ വനിതാ പ്രവർത്തകർക്ക് 50% സീറ്റുകൾ അനുവദിക്കണം എന്നാവശ്യപ്പെടുന്ന പ്രചാരണ പരിപാടിയിലാണ് Women 4 Political Justice. ഈ വിഷയത്തിൽ ജനങ്ങളുടെ ശ്രദ്ധ എത്തിക്കാനും പൊതു ഇടത്തിൽ ഒരു ചർച്ച ഉയർത്തിക്കൊണ്ടു വരാനുമായി വനിതാ ദിനത്തോടനുബന്ധിച്ച് 8/3/21 നു വൈകിട്ട് 7 മണി മുതൽ രാത്രി 10 മണി വരെ ഒരു ദേശീയ സെമിനാർ നടത്തുന്നു.
ഇന്ത്യയിൽ ജെൻഡർ നീതിക്കായും, സ്ത്രീകളുടെ നിയമനിർമ്മാണ സഭകളിലെ അർഹമായ സാന്നിധ്യത്തിനായും പ്രവർത്തിക്കുന്ന, അന്തർദേശീയ - ദേശീയ സംഘടനകളെയും, കേരളത്തിലെ സംഘടനകളെയും ഒരുമിച്ചു അണിനിരത്തുന്നു. ഈ സംഘടനകളെ പരിചയപ്പെടാനും, അവരുടെ പ്രവർത്തനങ്ങളെ അടുത്തറിയാനും, അവരുടെ പോരാടുന്ന വനിതാ നേതാക്കളെ കേരളത്തിനു പരിചയപ്പെടുത്താനുമുള്ള ഈ അവസരം എല്ലാ ജനാധിപത്യ വിശ്വാസികളും ഉപയോഗപ്പെടുത്തണമെന്നു അഭ്യർത്തിക്കുന്നു.
ഇതുവരെ Women 4 Political Justice ചെയ്ത കാര്യങ്ങൾ:
നിലവിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും, നമ്മുടെ ആവശ്യങ്ങൾ വിവരിച്ചു കൊണ്ടുള്ള നിവേദനം നൽകി.
കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ പ്രധാന വനിതാ നേതാക്കളുമായി സംസാരിച്ചു.
വാർത്താ ചാനലുകളിൽ ഈ വിഷയത്തിൽ ചർച്ചകൾ സംഘടിപ്പിക്കാൻ ശ്രമിക്കുന്നു.
സോഷ്യൽ മീഡിയയിൽ കാംപൈൻ ചെയ്തു തുടങ്ങി.
യുവജനങ്ങളുടെ ഇടയിൽ വ്യാപകമായ പ്രചാരണ പരിപാടികൾ തുടങ്ങി.
കേരളത്തിലെ വിവിധ കോളേജുകളിൽ ചർച്ചകൾ സംഘടിപ്പിക്കുന്നുണ്ട്.
വനിതാ ദിനത്തിലെ വെബിനാറിനായി വ്യാപക പ്രചരണം.