- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ലോകാരോഗ്യ ദിനാചരണം: ഫ്രണ്ട്സ് കൾചറൽ സെന്ററും മീഡിയ പ്ലസും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു
ദോഹ: തിരക്കു പിടിച്ച ആധുനിക കാലത്ത് സ്ഥിരമായി വ്യായാമം ചെയ്യാത്തതും അശാസ്ത്രീയമായ രീതിയിൽ ഭക്ഷണ ശീലങ്ങൾ പതിവാക്കുന്നതുമാണ് പ്രമേഹമടക്കമുള്ള മിക്ക രോഗങ്ങളും വ്യാപകമാകാനുള്ള പ്രധാന കാരണമെന്നും എല്ലാ വിഭാഗം ജനങ്ങളും വാക്കുകൾക്കും പ്രസംഗങ്ങൾക്കുമപ്പുറം പ്രായോഗിക നടപടികൾ സ്വീകരിക്കണമെന്നും ഖത്തറിലെ ആന്റി സ്മോക്കിങ് സൊസൈറ്റി അധ്യക്ഷൻ ഡോ. അബ്ദുൽ റഷീദ് അഭിപ്രായപ്പെട്ടു. ലോകാരോഗ്യദിനാചരണത്തിന്റെ ഭാഗമായി ഫ്രണ്ട്സ് കൾചറൽ സെന്ററും മീഡിയ പ്ലസും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രവും സാങ്കേതിക വിദ്യയും വികസിച്ചതോടെ ആരോഗ്യ സംരക്ഷണ വിഷയത്തിൽ മനുഷ്യൻ കൂടുതൽ ഉദാസീനനാവുകയാണുണ്ടായത്. കായികമായ എല്ലാ പ്രവർത്തനങ്ങളും യന്ത്രങ്ങളുടെ സഹായത്തോടെ പരമിതപ്പെടുത്തപ്പെട്ടപ്പോൾ പാസീവ് വിനോദങ്ങളുടെ തടവറയിൽ തളക്കപ്പെടുന്ന അനാരോഗ്യമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും രോഗങ്ങളും വ്യാപിക്കുവാനുള്ള കാരണം ഈ ഉദാസീനതയാണെന്നാണ് പഠനങ്ങൾ തെളിയിക്കുന
ദോഹ: തിരക്കു പിടിച്ച ആധുനിക കാലത്ത് സ്ഥിരമായി വ്യായാമം ചെയ്യാത്തതും അശാസ്ത്രീയമായ രീതിയിൽ ഭക്ഷണ ശീലങ്ങൾ പതിവാക്കുന്നതുമാണ് പ്രമേഹമടക്കമുള്ള മിക്ക രോഗങ്ങളും വ്യാപകമാകാനുള്ള പ്രധാന കാരണമെന്നും എല്ലാ വിഭാഗം ജനങ്ങളും വാക്കുകൾക്കും പ്രസംഗങ്ങൾക്കുമപ്പുറം പ്രായോഗിക നടപടികൾ സ്വീകരിക്കണമെന്നും ഖത്തറിലെ ആന്റി സ്മോക്കിങ് സൊസൈറ്റി അധ്യക്ഷൻ ഡോ. അബ്ദുൽ റഷീദ് അഭിപ്രായപ്പെട്ടു. ലോകാരോഗ്യദിനാചരണത്തിന്റെ ഭാഗമായി ഫ്രണ്ട്സ് കൾചറൽ സെന്ററും മീഡിയ പ്ലസും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രവും സാങ്കേതിക വിദ്യയും വികസിച്ചതോടെ ആരോഗ്യ സംരക്ഷണ വിഷയത്തിൽ മനുഷ്യൻ കൂടുതൽ ഉദാസീനനാവുകയാണുണ്ടായത്. കായികമായ എല്ലാ പ്രവർത്തനങ്ങളും യന്ത്രങ്ങളുടെ സഹായത്തോടെ പരമിതപ്പെടുത്തപ്പെട്ടപ്പോൾ പാസീവ് വിനോദങ്ങളുടെ തടവറയിൽ തളക്കപ്പെടുന്ന അനാരോഗ്യമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും രോഗങ്ങളും വ്യാപിക്കുവാനുള്ള കാരണം ഈ ഉദാസീനതയാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കായിക വ്യായാമങ്ങളും ശാസ്ത്രീയമായ ജീവിത രീതിയും സ്ഥിരമാക്കി മാത്രമേ ഈ സ്ഥിതി വിശേഷത്തെ അതിജീവിക്കാനാവുകയുള്ളൂ.
ലോകാരോഗ്യ ദിനമായി തെരഞ്ഞെടുത്ത സക്രിയരാകൂ പ്രമേഹത്തെ പരാജയപ്പെടുത്തു എന്ന പ്രമേയം ഏറെ പ്രസക്തമാണ്. എല്ലാവരും കർമരംഗത്ത് കൂടുതൽ സജീവമാകുമ്പോൾ മിക്ക ജീവിത ശൈലി രോഗങ്ങളേയും അതിജീവിക്കാൻ കഴിയും.
ആധുനിക ലോകത്ത് വൈവിധ്യങ്ങളായ രോഗങ്ങൾ പടരുന്നതിന്റെ പ്രധാന കാരണങ്ങളിൽ ജീവിതശൈലിയിലും ആഹാര ശൈലിയിലും വന്ന മാറ്റങ്ങൾ അവഗണിക്കാനാവാത്തതാണെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. മാസാംഹാരവും പ്രോസസ് ചെയ്ത ഭക്ഷണപദാർഥങ്ങളും സ്ഥിരമായി കഴിക്കുന്നത് വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്നാണ് എല്ലാ പഠനങ്ങളും തെളിയിക്കുന്നത്. കൃത്രിമമായ പ്രോസസിങ് ഇല്ലാത്ത, കീടനാശിനികൾ അധികം ഉപയോഗിക്കാത്ത ശാസ്ത്രീയ ഭക്ഷണ ക്രമം ശീലമാക്കുന്നതിലൂടെ തന്നെ നല്ലൊരു ശതമാനം രോഗങ്ങളെയും പ്രതിരോധിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഫ്രന്റ്സ് കൾചറൽ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ്മാൻ കിഴിശ്ശേരി, സ്റ്റാർ കാർ ആക്സസറീസ് മാനേജിങ് ഡയറക്ടർ നിഅ്മതുല്ല കോട്ടക്കൽ, അക്കോൺ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ശുക്കൂർ കിനാലൂർ, കൾചറൽ ഫോറം ജനറൽ സെക്രട്ടറി റോണി മാത്യൂ, ഡോ. ബേനസീർ നാസർ സംസാരിച്ചു. മീഡിയ പ്‌ളസ് സിഇഒ. അമാനുല്ല വടക്കാങ്ങര വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. അബ്ദുൽ ഫത്താഹ് നിലമ്പൂർ സ്വാഗതവും റഫീഖ് മേച്ചേരി നന്ദിയും പറഞ്ഞു.