കുവൈത്ത്: വിചാരണ ചെയ്യപ്പെടുന്ന ഇസ്ലാം എന്ന വിഷയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന സെമിനാർ 5ന് വൈകുന്നേരം 7 മണിക്ക് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സംഗമത്തിൽ ഫാദർ എബി പോൾ, പി.വി അബ്ദുൽ വഹാബ്, സയ്യിദ് അബ്ദുറഹിമാൻ, സജീവ് നാരായണൻ (സാരഥി കുവൈത്ത്), ഉല്ലാസ് കുമാർ (എൻ.എസ്.എസ് കുവൈത്ത്), ടി.കെ ഷൈജു (കല കുവൈത്ത്), പ്രവീൺ (കേരള അസോസിയേഷൻ), ഫാറൂഖ് ഹമദാനി (കെ.കെ.എം.സി.സി), അബ്ദുൽ ഫത്താഹ് തയ്യിൽ (കെ.കെ.എം.എ), എം ടി മുഹമ്മദ് (ഐ.ഐ.സി) തുടങ്ങി പ്രമുഖർ പങ്കെടുത്ത് സംസാരിക്കും.

''ആഗോള ഭീകരത, നവസലഫിസം, ബഹുസ്വരതയിലെ ന്യൂനപക്ഷ ജീവിതങ്ങൾ തുടങ്ങിയ സംജ്ഞകൾ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ സാഹചര്യത്തിൽ വർത്തമാനകാല ആഗോള ദേശീയ രാഷ്ട്രീയത്തിന്റെ കൗശലങ്ങളാൽ യാഥാർത്ഥ്യങ്ങൾ അട്ടിമറിക്കപ്പെടുന്നുവോ?'' എന്നതിനെ സംബന്ധിച്ചുള്ള സെമിനാറാണ് സംഘടിപ്പിക്കുന്നതെന്ന് ഇസ്ലാഹി സെന്റർ പ്രവർത്തക സമിതി യോഗം അറിയിച്ചു.

യോഗത്തിൽ ഐ.ഐ.സി വൈസ് പ്രസിഡന്റ് വി.എ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. നജീബ് സ്വലാഹി, അബ്ദുൽ വഹാബ്, അബ്ദുറഹിമാൻ, യൂനുസ് സലീം, ഷമീമുള്ള സലഫി, അയ്യൂബ് ഖാൻ, എൻ.കെ റഹീം, മനാഫ് മാത്തോട്ടം, ബദറുദ്ധീൻ പുളിക്കൽ എന്നിവർ സംസാരിച്ചു.