പാലാ: സാമൂഹ്യതിന്മകൾക്കെതിരെ പോരാടാൻ ജനാധിപത്യത്തിന്റെ നെടുംതൂണായ മാദ്ധ്യമങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് കേരളാ പൊലീസ് കംപ്ലൈയിന്റ്സ് അഥോറിറ്റി ചെയർമാനും മദ്രാസ് ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റീസുമായിരുന്ന ഡോ. ജസ്റ്റീസ് കെ. നാരായണക്കുറുപ്പ് പറഞ്ഞു.

മാദ്ധ്യമങ്ങൾ ഈ ഉത്തരവാദിത്വം മറന്നാൽ ജനാധിപത്യത്തിനു ദോഷകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 'ജനാധിപത്യവും മാദ്ധ്യമങ്ങളും' എന്ന വിഷയത്തെക്കുറിച്ചു സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യം നിലനിർത്താൻ മാദ്ധ്യമങ്ങളുടെ ജാഗ്രത അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാദ്ധ്യമങ്ങൾ അഴിമതിക്കാർക്ക് പേടിസ്വപ്നമാണെന്നും ജസ്റ്റീസ് പറഞ്ഞു.

മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. ജോസ് പാറേക്കാട്ട്, സാംജി പഴേപറമ്പിൽ, ബാബു മുകാല, ബിജു ആരാധന എന്നിവർ പ്രസംഗിച്ചു.