- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോഎൻട്രോളജി സുവർണ്ണ ജൂബിലി കോഫറൻസ് സമാപിച്ചു
കൊച്ചി: രണ്ടു ദിവസമായി കൊച്ചി ഐഎംഎ ഹൗസിൽ നടക്കു ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോഎൻട്രോളജി കേരള ചാപ്റ്ററിന്റെ സുവർണ്ണ ജൂബിലി കോഫറൻസ് സമാപിച്ചു. പിത്താശയം, ചെറുകുടൽ, വൻകുടൽ, ആമാശയം, തുടങ്ങി ഉദരസംബന്ധമായ കാൻസർ കണ്ടുപിടിക്കുക, പ്രതിരോധിക്കുക, ചികിത്സിക്കുക എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ക്ലാസുകളും സെമിനാറുകളും നടന്നു. എൻഡോസ്‌കോപ്പി ടെക്നീഷ്യന്മാർക്കും നഴ്സുമാർക്കും സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200 പ്രതിനിധികൾ പങ്കെടുത്തു. എൻഡോസ്‌കോപ്പി രോഗനിർണ്ണയ പരിശോധനയിലെ നൂതന ഉപകരണങ്ങളെക്കുറിച്ചും പ്രവർത്തന രീതിയും ശിൽപ്പശാലയിൽ വിശദീകരിച്ചു. നൂറോളം അദ്ധ്യാപകർ ക്ലാസുകൾക്ക് നേതൃത്വം നൽകി. മുന്നൂറോളം പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ നിരവധി പ്രബന്ധങ്ങളും അവതരിപ്പിച്ചു. അടുത്ത വർഷം മുതൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിലെ പ്രമുഖ ജേണലിൽ പ്രസിദ്ധീകരിക്കുന്ന മികച്ച പ്രബന്ധങ്ങൾക്ക് എൻഡോവ്മെന്റ് ഏർപ്പെടുത്താനും തീരുമാനിച്ചു. ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോ എൻട്രോളജ
കൊച്ചി: രണ്ടു ദിവസമായി കൊച്ചി ഐഎംഎ ഹൗസിൽ നടക്കു ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോഎൻട്രോളജി കേരള ചാപ്റ്ററിന്റെ സുവർണ്ണ ജൂബിലി കോഫറൻസ് സമാപിച്ചു.
പിത്താശയം, ചെറുകുടൽ, വൻകുടൽ, ആമാശയം, തുടങ്ങി ഉദരസംബന്ധമായ കാൻസർ കണ്ടുപിടിക്കുക, പ്രതിരോധിക്കുക, ചികിത്സിക്കുക എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ക്ലാസുകളും സെമിനാറുകളും നടന്നു. എൻഡോസ്‌കോപ്പി ടെക്നീഷ്യന്മാർക്കും നഴ്സുമാർക്കും സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200 പ്രതിനിധികൾ പങ്കെടുത്തു. എൻഡോസ്‌കോപ്പി രോഗനിർണ്ണയ പരിശോധനയിലെ നൂതന ഉപകരണങ്ങളെക്കുറിച്ചും പ്രവർത്തന രീതിയും ശിൽപ്പശാലയിൽ വിശദീകരിച്ചു.
നൂറോളം അദ്ധ്യാപകർ ക്ലാസുകൾക്ക് നേതൃത്വം നൽകി. മുന്നൂറോളം പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ നിരവധി പ്രബന്ധങ്ങളും അവതരിപ്പിച്ചു. അടുത്ത വർഷം മുതൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിലെ പ്രമുഖ ജേണലിൽ പ്രസിദ്ധീകരിക്കുന്ന മികച്ച പ്രബന്ധങ്ങൾക്ക് എൻഡോവ്മെന്റ് ഏർപ്പെടുത്താനും തീരുമാനിച്ചു.
ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോ എൻട്രോളജി കേരള ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം മേധാവി ഡോ. ഡി. കൃഷ്ണദാസ് (പ്രസിഡന്റ്), മലപ്പുറം ഇഎംഎസ് മെമോറിയൽ കോഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ ഡോ. നന്ദകുമാർ (സെക്രട്ടറി), ഡോ. ഇസ്മയിൽ (ട്രഷറർ), ഡോ. പ്രകാശ് സക്കറിയ (വൈസ് പ്രസിഡന്റ്) എന്നിവരാണ് പുതിയ ഭാരവാഹികൾ.
മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ ഗ്യാസ്എൻട്രോളജി വിഭാഗത്തിന്റെയും കൊച്ചിൻ ഗട്ട് ക്ലബ്ബിന്റെയും സഹകരണത്തോടെയാണ് കോഫറൻസ് സംഘടിപ്പിച്ചത്. ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോഎൻട്രോളജി കേരള ചാപ്റ്ററിന്റെ പ്രസിഡന്റും ഓർഗനൈസിങ് ചെയർമാനുമായ ഡോ. സുനിൽ കെ മത്തായി, ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോഎൻട്രോളജി കേരള ചാപ്റ്ററിന്റെ സെക്രട്ടറിയും, ഓർഗനൈസിങ് സെക്രട്ടറിയുമായ ഡോ. ബിനോയ് സെബാസ്റ്റ്യൻ, കൊച്ചിൻ ഗട്ട് ക്ലബ്ബ് ചെയർമാൻ ഡോ. ജി.എൻ. രമേഷ്, ഡോ. രാജീവ് തുടങ്ങിയവർ പങ്കെടുത്തു.
ജില്ല ആശുപത്രികളിൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം ആരംഭിക്കാനുള്ള തീരുമാനം സ്വാഗതാർഹം
കൊച്ചി: ഉദരരോഗ സംബന്ധിയായ കാൻസർ രോഗികൾ കേരളത്തിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സർക്കാർ ജില്ല ആശുപത്രികളിലും ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം ആരംഭിക്കുമെന്ന ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിലപാട് സ്വാഗതം ചെയ്ത് ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോഎൻട്രോളജി കേരള ചാപ്റ്റർ. ചികിത്സാചെലവ് വർധിക്കുന്ന സാഹചര്യത്തിൽ കുറഞ്ഞ ചെലവിൽ പാവപ്പെട്ട രോഗികൾക്ക് ചികിത്സ ലഭ്യമാക്കാൻ ഇതുവഴി സാധിക്കുമെന്നും സംഘടയുടെ ഭാരവാഹികളായ ഡോ. സുനിൽ കെ.മത്തായിയും ഡോ. ബിനോയ് സെബാസ്റ്റ്യനും അഭിപ്രായപ്പെട്ടു. രോഗനിർണ്ണയത്തിനുള്ള എൻഡോസ്‌കോപ്പി അടക്കമുള്ള സംവിധാനങ്ങൾ സർക്കാർ ലഭ്യമാക്കണം. സർക്കാരിന്റെ ശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയും സംഘടന നൽകുതാണ്. പരിശീലവും സെമിനാറുകളുമടക്കമുള്ളവ സംഘടിപ്പിക്കാനും തങ്ങൾ മുൻകൈയെടുക്കും. കൂടുതൽ ഗ്യാസ്ട്രോ എൻട്രോളജി വിദഗ്ധരെ സർക്കാർ ആശുപത്രികളിൽ നിയമിക്കണമെന്നും അവർ പറഞ്ഞു.