ഷാർജ: ഷാർജയിലെ അൽ ശംസ് മെഡിക്കൽ ഗ്രൂപ്പിന്റെ തുടർ വൈദ്യ വിദ്യാഭ്യാസ സെമിനാറിൽ ഇക്കുറി പത്മശ്രീ ഡോ. ജോസ് ചാക്കോ പെരിയപ്പുറവും
 ഡോ. റോണി മാത്യുവും പങ്കെടുക്കും. പ്രവാസികളിൽ കൂടി വരുന്ന പ്രമേഹവും ഹൃദ്രോഗവും ആയിരിക്കും വിഷയം.

ഹൃദയവും ശ്വാസകോശങ്ങളും ഒരേ രോഗിയിൽ ഒരേ സമയം മാറ്റിവെക്കുന്ന സങ്കീർണമായ പതിനയ്യായിരത്തിലധികം ശസ്തക്രിയകൾ നടത്തിയ പ്രഗൽഭനാണ് ഡോ. ചാക്കോ. ലക്ഷകണക്കിന് ഹൃദ്രോഗികളെ ചികിൽസിച്ച വിദഗ്ദ്ധ കാർഡിയോളജിസ്റ്റാണ് ഡോ. റോണി.
ഏപ്രിൽ 20,21 തീയതികളിൽ ഷാർജ ഹോളിഡേ ഇന്റർനാഷണൽ ഹോട്ടലിലാണ് സെമിനാർ.

മൂന്ന് വർഷം മുമ്പാണ് ഡോക്ടർമാർക്കും പാരാമെഡിക്കൽ സ്റ്റാഫിനും നിര്ബന്ധമായ തുടർ വൈദ്യ വിദ്യാഭ്യാസ സെമിനാർ അൽശംസ് മെഡിക്കൽ ഗ്രൂപ്പ് ആരംഭിച്ചത്. പതിനാല് വർഷം മുമ്പ് ആരംഭിച്ച മെഡിക്കൽ ഗ്രൂപിനു കീഴിൽ ഇപ്പോൾ 12 ക്ലിനിക്കുകളുണ്ട് . സ്‌പെഷ്യലിസ്റ്റുകളുൾപ്പെടെ 47 ഡോക്ടർമാരും 100 ലേറെ പാരാമെഡിക്കൽ സ്റ്റാഫുമുണ്ടിവിടെ. ഭൂരിഭാഗവും മലയാളികൾ