- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഭാരത സർക്കാരിന്റെ നാഷണൽ പെൻഷൻ പദ്ധതിയെക്കുറിച്ച് ഏകത സെമിനാർ ഷാർജയിൽ നടന്നു
പ്രവാസികൾക്ക് ഗുണപ്രദമായ ഭാരത സർക്കാരിന്റെ നാഷണൽ പെൻഷൻ പദ്ധതിയെക്കുറിച്ച് ഏകത സെമിനാർ സംഘടിപ്പിച്ചു. വെള്ളിയാഴ്‌ച്ച ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ വച്ച് നടന്ന സെമിനാറിൽ ഐബിഎംസി ഗ്ലോബൽ നെറ്റ് വർക്ക്സ് എക്സിക്യൂട്ടീവ് ഡയറക്ടർ പി.എസ് അനൂപ് പെൻഷൻ പദ്ധതിയെക്കുറിച്ച് വളരെ വിജ്ഞാനപ്രദമായ ബോധവത്കരണ സെമിനാർ അവതരിപ്പിച്ചു. പദ്ധതിയിൽ എങ്ങിനെ ചേരാം, അതിന്റെ ഗുണങ്ങൾ എന്തൊക്കെ തുടങ്ങിയ വിഷയങ്ങൾ വളരെ ലളിതവും എളുപ്പവുമായ രീതിയിൽ പങ്കെടുത്തവർക്കു മനസ്സിലാക്കാൻ സാധിച്ചു. നാഷണൽ പെൻഷൻ സ്‌കീമിനെക്കുറിച്ച് യുഎഇയിലെ പ്രവാസികളിൽ ബോധവത്കരണം നടത്താനുള്ള ദൗത്യം ഒരു സാമൂഹിക ഉത്തരവാദിത്വമായി കആങഇ ഏറ്റെടുത്തിരിക്കുകയാണ്. 18നും 65 നും ഇടയിൽ പ്രായമുള്ള എല്ലാ പ്രവാസികൾക്കും വളരെ സുരക്ഷിതവും ലാഭദായകവുമായ ഈ പദ്ധതിയിൽ ചേരാം. പ്രതിമാസം 500 രൂപ.(വാർഷികം 6000 രൂപ) യാണ് ഏറ്റവും കുറഞ്ഞ പ്രീമിയം. PFRDA (Pension Fund Regulatory and development Authority),NPS Trust വെബ് സൈറ്റുകളിൽ (http:/ www.pfrda.org.in /index.cshtml http://www.npst
പ്രവാസികൾക്ക് ഗുണപ്രദമായ ഭാരത സർക്കാരിന്റെ നാഷണൽ പെൻഷൻ പദ്ധതിയെക്കുറിച്ച് ഏകത സെമിനാർ സംഘടിപ്പിച്ചു. വെള്ളിയാഴ്‌ച്ച ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ വച്ച് നടന്ന സെമിനാറിൽ ഐബിഎംസി ഗ്ലോബൽ നെറ്റ് വർക്ക്സ് എക്സിക്യൂട്ടീവ് ഡയറക്ടർ പി.എസ് അനൂപ് പെൻഷൻ പദ്ധതിയെക്കുറിച്ച് വളരെ വിജ്ഞാനപ്രദമായ ബോധവത്കരണ സെമിനാർ അവതരിപ്പിച്ചു. പദ്ധതിയിൽ എങ്ങിനെ ചേരാം, അതിന്റെ ഗുണങ്ങൾ എന്തൊക്കെ തുടങ്ങിയ വിഷയങ്ങൾ വളരെ ലളിതവും എളുപ്പവുമായ രീതിയിൽ പങ്കെടുത്തവർക്കു മനസ്സിലാക്കാൻ സാധിച്ചു.
നാഷണൽ പെൻഷൻ സ്‌കീമിനെക്കുറിച്ച് യുഎഇയിലെ പ്രവാസികളിൽ ബോധവത്കരണം നടത്താനുള്ള ദൗത്യം ഒരു സാമൂഹിക ഉത്തരവാദിത്വമായി കആങഇ ഏറ്റെടുത്തിരിക്കുകയാണ്.
18നും 65 നും ഇടയിൽ പ്രായമുള്ള എല്ലാ പ്രവാസികൾക്കും വളരെ സുരക്ഷിതവും ലാഭദായകവുമായ ഈ പദ്ധതിയിൽ ചേരാം. പ്രതിമാസം 500 രൂപ.(വാർഷികം 6000 രൂപ) യാണ് ഏറ്റവും കുറഞ്ഞ പ്രീമിയം.
PFRDA (Pension Fund Regulatory and development Authority),NPS Trust വെബ് സൈറ്റുകളിൽ (http:/ www.pfrda.org.in /index.cshtml http://www.npstrust .org.in/index.php) അപേക്ഷാഫോം ലഭിക്കുന്നതാണ്. അൽ അൻസാരി എക്സ്ചേഞ്ചിന്റെ എല്ലാ ശാഖകളിലും അപേക്ഷാഫോമുകളും പ്രീമിയം അടക്കാനുള്ള സൗകര്യവും ലഭ്യമാണ്. സെമിനാറുകൾ സംഘടിപ്പിക്കാൻ ബന്ധപ്പെടേണ്ട നമ്പർ: 043792306/pension@ibmcglobal.com
ഏകത ജനറൽ സെക്രട്ടറി ശ്രീ.പി.കെ.ബാബു സ്വാഗതം ആശംസിച്ചു. ഏകത പ്രസിഡണ്ട് ശ്രീ രാജീവ് പിള്ള അദ്ധ്യക്ഷത വഹിച്ചു. ഏകത വൈസ് പ്രസിഡ ണ്ട് ശ്രീമതി മാല ഷാജു നന്ദി പ്രകാശിപ്പിച്ചു.