പെരിന്തൽമണ്ണ: ലഖ് നൗ ഫഖ് റുദ്ധീൻ അലി അഹമ്മദ് മെമോറിയലിന്റെസഹകരണത്തോടെ ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിഅ കേരളത്തിലെ ഉറുദുസാധ്യതകൾ-വെല്ലുവിളികൾ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ഉറുദു സെമിനാർ ഡിസംബർ30 ന് നടക്കും. കേരളത്തിലെ ഉറുദു ഭാഷയുടെ തുടക്കം, ഭാഷ വികസനത്തിനുള്ള വെല്ലുവിളികൾ പരിഹാരങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സെമിനാർ മുൻ രാജ്യസഭാഅംഗം എംപി. അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്യും.

ഡൽഹി സർവകലാശാലഉറുദു വിഭാഗം മുൻ മേധാവി പ്രൊഫസർ അബ്ദുൽ ഹഖ് അധ്യക്ഷത വഹിക്കും. ഡോ. മുഹമ്മദ്‌സലിം, കെ പി ശംസുദ്ധീൻ തീരൂർക്കാട്, അബ്ദുറഹ്മാൻ കൊടിയത്തൂർ, ഡോ.ഷക്കീല, ഡോ.അതാഉള്ള സഞ്ചരി, ഡോ സിയാഹുറഹ്മാൻ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. പങ്കെടുക്കാൻതാൽപ്പര്യമുള്ളവർ ബന്ധപെടുക: 9526029212