- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌പേസ് പ്രോഗ്രാം വികസിപ്പിച്ചിട്ടുള്ളത് മാനവരാശിയുടെ ഉന്നമനത്തിന്: മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ
ലീമെറിക്: മാനവരാശിയുടെ ഉന്നമനത്തിനായാണ് ഇന്ത്യ സ്‌പേസ് പ്രോഗ്രാം വികസിപ്പിച്ചിട്ടുള്ളതെന്ന് മുൻ ഐ എസ്സ് ആർ ഓ ശാസ്ത്രജ്ഞൻ പ്രദീപ് കെ. സി. മൺസ്റ്റർ ഇന്ത്യൻ കൾച്ചറൽ അസ്സോസ്സിയേഷൻ ലീമെറിക്കിൽ സംഘടിപ്പിച്ച ഇന്ത്യൻ സ്‌പേസ് പ്രോഗ്രാമും, ഗാന്ധിസവും എന്ന സെമിനാറിൽ സംസാരിക്കുകയാരുന്നു അദ്ദേഹം. ആയിരക്കണക്കിനു ശാസത്രജ്ഞരുടേയും വിദഗ്
ലീമെറിക്: മാനവരാശിയുടെ ഉന്നമനത്തിനായാണ് ഇന്ത്യ സ്‌പേസ് പ്രോഗ്രാം വികസിപ്പിച്ചിട്ടുള്ളതെന്ന് മുൻ ഐ എസ്സ് ആർ ഓ ശാസ്ത്രജ്ഞൻ പ്രദീപ് കെ. സി. മൺസ്റ്റർ ഇന്ത്യൻ കൾച്ചറൽ അസ്സോസ്സിയേഷൻ ലീമെറിക്കിൽ സംഘടിപ്പിച്ച ഇന്ത്യൻ സ്‌പേസ് പ്രോഗ്രാമും, ഗാന്ധിസവും എന്ന സെമിനാറിൽ സംസാരിക്കുകയാരുന്നു അദ്ദേഹം.
ആയിരക്കണക്കിനു ശാസത്രജ്ഞരുടേയും വിദഗ്ദരുടേയും കഠിനപരിശ്രമമാണ് ഇന്ത്യൻ ശാസ്ത്ര ഗവേഷണ രംഗത്തെ മുന്നേറ്റങ്ങൾ. സ്‌പേസ് ഷട്ടിലുകൾ സൈക്കിളിലും കാളവണ്ടിയിലുമായി വച്ചുകെട്ടി കൊണ്ടുപോയിരുന്ന ഒരു കാലമുണ്ടായിരുന്നു ഇന്ത്യക്ക്. അതിൽനിന്നും ഇന്ത്യയെ ഇക്കാണുന്ന പുരോഗതിയിലേക്ക് നയിച്ചവർ ഒട്ടേറെയാണെന്ന് അദ്ദേഹം ഓർമ്മിച്ചു. പി എസ് എൽ വി യുടെ വിജയങ്ങൾ ഇന്ത്യയെ മുന്നോട്ടു കുതിക്കാൻ പ്രേരിപ്പിച്ചതായി വിശദീകരിച്ചു.
ഇന്ത്യൻ സ്‌പേസ്സ് പ്രോഗ്രാം, ഗാന്ധിസം- വർത്തമാനകാല പ്രസക്തി എന്നീ വിഷയങ്ങളിൽ നടത്തിയ സെമിനാർ എലിസമ്മ രാജു ഉദ്ഘാടനം ചെയ്തു. ഒരോരുത്തരിലുമുള്ള കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിൻ നാമെല്ലാവരും തയ്യാറാകണമെന്ന് ഉദ്ഘാടനം ചെയ്യവേ അവർ പറഞ്ഞു. കുട്ടികളിലെ കഴിവുകൾ വളർത്തിയെടുക്കാൻ നിരന്തരം പ്രയത്‌നിക്കുന്നതോടൊപ്പം, മുതിർന്നവരിലെ കഴിവുകൾ കണ്ടെത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാൻ കഴിയണം. പാവങ്ങളുടെ രാജ്യമാണെങ്കിലും അതിന്റെ ശോഭ, ലോകം മുഴുവൻ പടരുന്നതായി എലിസമ്മ രാജു അഭിപ്രായപ്പെട്ടു.
ഗാന്ധിയും ഗാന്ധിസവും വർത്തമാനകാല പ്രസക്തി എന്ന വിഷയത്തിൽ റ്റിജു ജോസഫ് പ്രഭാഷണം നടത്തി. ലോകത്താകമാനം അസ്വസ്ഥത പടർന്നു പിടിക്കുമ്പോൾ ഗാന്ധിജി ഉയർത്തിവിട്ട ആശയങ്ങളുടെ പ്രസക്തി വർദ്ധിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധി പ്രയത്‌നിക്കുകയായിരുന്നില്ല: ജീവിച്ചുകാണിക്കുകയായിരുന്നു. സത്യസന്ധത ജീവിതത്തിൽ എഴുതിച്ചേർക്കുകയായിരുന്നു. സത്യാഗ്രഹം എന്ന മാർഗ്ഗം ഇത്രത്തോളം ഉപയോഗിച്ച മറ്റൊരു നേതാവും ലോകത്തില്ല. ശാന്തിമാർഗ്ഗവും, അഹിംസയും ഓരോ ഭാരത പൗരനും പ്രോത്സാഹിപ്പിക്കാൻ പരിശ്രമിക്കണമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
ചടങ്ങിൽ രാജൻ ചിറ്റാർ അധ്യക്ഷനായിരുന്നു. സെക്രട്ടറി ലിനോ വർഗ്ഗീസ് ആമുഖപ്രഭാഷണം നടത്തി. പ്രദീപ് രാംനാഥ്, തോമസ് രാജു, ബിനു ചാക്കോ എന്നിവർ ചർച്ചകൾ നയിച്ചു. ഷിജു ചാക്കോ സ്വാഗതും ജ്യോതിസ് വർഗീസ് നന്ദിയും പറഞ്ഞു.