- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്യസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കണം-ഡോ:സി.പി.രാമചന്ദ്രൻ
കൊച്ചി:- കേരളത്തിൽ വർദ്ധിച്ചു വരുന്ന അന്യസംസ്ഥാനതൊഴിലാളികളുടെ ആരോഗ്യ സം രക്ഷണത്തിനായി സർക്കാർ തലത്തിൽ പദ്ധതികൾ നടപ്പിലാക്കണമെന്നു ലോകാരോഗ്യ സംഘടനയുടെ ഫിലാരിയാസിസ് മുൻ മേധാവി ഡോ:സി.പി.രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. അന്യസംസ്ഥാന തൊഴിലാളികൾക്ക് രജിസ്‌ട്രേഷനും തിരിച്ചറിയൽ കാർഡും നടപ്പിലാക്കാൻ കഴിഞ്ഞാൽ അവരുടേയും കുടുംബത്തിന്റേയു
കൊച്ചി:- കേരളത്തിൽ വർദ്ധിച്ചു വരുന്ന അന്യസംസ്ഥാനതൊഴിലാളികളുടെ ആരോഗ്യ സം രക്ഷണത്തിനായി സർക്കാർ തലത്തിൽ പദ്ധതികൾ നടപ്പിലാക്കണമെന്നു ലോകാരോഗ്യ സംഘടനയുടെ ഫിലാരിയാസിസ് മുൻ മേധാവി ഡോ:സി.പി.രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. അന്യസംസ്ഥാന തൊഴിലാളികൾക്ക് രജിസ്‌ട്രേഷനും തിരിച്ചറിയൽ കാർഡും നടപ്പിലാക്കാൻ കഴിഞ്ഞാൽ അവരുടേയും കുടുംബത്തിന്റേയും സാമൂഹ്യ പരിരക്ഷ ഉറപ്പാക്കാൻ കഴിയും. അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ആഭിമുഖ്യത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റവും ഉഷ്ണമേഖലാരോഗങ്ങളുടെ വ്യാപനവും എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹം നേരിടുന്ന ഇത്തരം പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനു അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ നേത്യത്വത്തിൽ 'ഇന്ത്യൻ നെറ്റ്‌വർക്ക് ഫോർ നെഗ്ലറ്റഡ് ട്രോപ്പിക്കൽ ഡിസീസസ്' വെബ്‌സൈറ്റിന്റെ ഉൽഘാടനം ഡോ:സി.പി.രാമചന്ദ്രൻ (ലോകാരോഗ്യ സംഘടനയുടെ ഫിലാരിയാസിസ് മുൻ മേധാവി) നിർവഹിച്ചു.
ലോകം പുരോഗമിക്കുന്തോറും പുതിയ പുതിയ സാംക്രമിക രോഗങ്ങൾ ഒന്നിനു പുറകെ ഒന്നായി ലോകത്തെ കീഴടക്കി കൊണ്ടിരിക്കുന്നു. സാർസ്, സ്വൈൻ ഫ്‌ലൂ, ബേർഡ് ഫ്‌ലൂ, എച്ച് 1 എൻ1, ഡെങ്കി എന്നിവ വളരെയധികം വ്യാപകമായി കണ്ടുവരുന്നു. വികസ്വര രാജ്യങ്ങളിലും അവികസിത രാജ്യങ്ങളിലുമാണ് കൂടുതലായി കണ്ടുവരുന്നത്. വികസ്വര രജ്യങ്ങളിലെ കുട്ടികളുടേയും യുവാക്കളുടേയും മരണനിരക്കു കൂടുവാൻ പ്രധാനകാരണം അവഗണിക്കപ്പെടുന്ന ഉഷ്ണമേലാരോഗങ്ങളാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് വികസ്വര രാജ്യങ്ങളിൽ ഇത്തരം രോഗങ്ങൾ കൂടുവാൻ പ്രധാന കാരണമെന്നു അദ്ദേഹം പറഞ്ഞു ലോകത്തിലെ 500 മില്ല്യൺ ജനങ്ങളിൽ, അതായത് 10-ൽ ഒരാൾക്ക് ഉഷ്ണമേലാ രോഗങ്ങൾ ഉള്ളതായി കണക്കാക്കുന്നു. ഉഷ്ണമേലാരോഗങ്ങൽ രാജ്യത്തു നിന്നും ഉന്മൂലനം ചെയ്യുന്നതിൽ ഗവേഷണങ്ങളുടെ പങ്ക് പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു
ചലച്ചിത്രതാരവും സംവിധായകനുമായ മധുബാൽ ചടങ്ങിൽ മു്യാതിഥി ആയിരുന്നു. ബ്രഹ്മചാരിണി കരുണാമ്യത ചൈതന്യ ഭദ്രദീപം കൊളുത്തി.
സംരംഭത്തിന്റെ ഗുഡ്‌വിൽ അംബാസഡർ ചലച്ചിത്ര താരം ദിലീപ് ആണ് മെഡിക്കൽ ഡയറക്ടർ ഡോ:പ്രേംനായർ, അമ്യത സ്‌കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ:പ്രതാപൻ നായർ, കമ്മ്യുണിറ്റി മെഡിസിൻ വിഭാഗം എമിരറ്റസ്സ് പ്രൊഫർസർല്പ ഡോ:കെ.എൻ.പണിക്കർ, കമ്മ്യുണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ:കെ.ലീലാമണി, ഓർഗനൈസിങ്ങ് സെക്രട്ടറി ഡോ:ലെയന സൂസൻ ജോർജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു
സംസ്ഥാനത്തിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്തുക എന്നതാണ് ഈ സം രംഭത്തിന്റെ പ്രധാന ലക്ഷ്യം.
അവഗണിക്കപ്പെടുന്ന ഉഷ്ണമേഖലാരോഗങ്ങൾ മൂലം മരണനിരക്കും രോഗാവസ്ഥയും ഇന്ത്യയ്ക്കു ഭീഷണിയാകും വിധം ഉയർന്നു വരുന്നു. എന്നാൽ ഫലപ്രദമായ ആരോഗ്യ സംരക്ഷണ പ്രവർത്തനം കൊണ്ട് കേരളത്തിൽ പല രോഗങ്ങളും മലേറിയ, മന്തു രോഗം എന്നിവ നിയന്ത്രണവിധേയമാണ്. സമീപ വർഷങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഹബ്ബ് എന്നു വിശേഷിപ്പിക്കുന്ന കേരളത്തിലെ എറണാകുളം ജില്ലയിൽ അന്യ സംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റം വളരെയധികം വർദ്ധിച്ചിട്ടുണ്ട്. മെച്ചപ്പെട്ട തൊഴിലവസരങ്ങൾ തേടി വരുന്ന ഇവർ സംസ്ഥാനത്തിന്റെ വികസനത്തിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. എന്നാൽ പ്രാദേശിക ജനങ്ങൾക്ക് ആരോഗ്യ ഭീഷണി ഉയർത്തികൊണ്ട് മലേറിയ, മന്തുരോഗം, കുഷ്ഠം കൂടാതെ മറ്റു രോഗങ്ങളും അന്യസംസ്ഥാന തൊഴിലാളികളിലൂടെ പകരുന്നു. ആരോഗ്യ പ്രശ്‌നങ്ങൾക്കു പുറമേ, പുകയില ഉപയോഗം, മയക്കു മരുന്ന്, ബാലവേല തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങളും ഇവർ ഉണ്ടാക്കുന്നു. ശിശുക്കൾക്കും കൊച്ചുകുട്ടികൾക്കും രോഗപ്രതിരോധശേഷി നൽകുന്നതിനും ശിശുപരിചരണ സേവനങ്ങൾ നൽകുന്നതിനും വേണ്ടത്ര ബോധവൽക്കരണം ഇവർക്കില്ല. ഇതിനെതിരെ ബോധവൽക്കരണം നടത്തുന്നതിനാണ് ഈ സംരംഭം തുടങ്ങുന്നത്
കേരളത്തിൽ വർദ്ധിച്ചു വരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റവും അതുമൂലം ഉണ്ടാകുന്ന മറ്റു സാമൂഹിക ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുമായി അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, യുണെസെഫ് കേരള + തമിഴ്‌നാട്, കേരള സ്‌റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി +എൻവയേണ്മെന്റ് എന്നിവരുടെ സംയുകതാഭിമുഖ്യത്തിൽ അന്താരാഷ്ട്ര ചർച്ച അമ്യതയിൽ നടത്തി.