വാഷിങ്ടൺ ഡി സി: യു എസ് സെനറ്റിലെ ഇന്ത്യൻ വംശജയും, വനിതാ അംഗവുമായകമല ഹാരിസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംമ്പ് രാജിവെക്കണമെന്ന് പരസ്യമായിആവശ്യപ്പെട്ട് രംഗത്തെത്തി. പതിനാറോളം സ്ത്രീകൾ ട്രംമ്പിനെതിരെലൈംഗികാരോപണം ഉന്നയിച്ച സാഹചര്യത്തിൽ രാജ്യത്തിന്റെ നന്മയെ കരുതിരാജിവെക്കുന്നതാണ് ഉചിതം- കമലാ ഹാരിസ് ഡിസംബർ 14 ന് പൊളിറ്റിക്കൊയുമായിനടത്തിയ അഭിമുഖത്തിൽ ആവശ്യപ്പെട്ടു.

കാലിഫോർണിയായിൽ നിന്നുള്ള ഡമോക്രാറ്റിക്ക് അംഗം കമലാ ഹാരിസ്
ഡമോക്രാറ്റിക് പാർട്ടിയിലെ ആറ് സെനറ്റ് അംഗങ്ങളുമായി സഹകരിച്ചാണ് പൊതുപ്രസ്താവന തയ്യാറാക്കിയത്.ഈ ആഴ്ചയുടെ ആരംഭത്തിൽ 16 സ്ത്രീകളിൽ മൂന്ന്‌പേർ വിണ്ടും തങ്ങളുടെ ആരോപണം പുതുക്കി ഉന്നയിച്ചതാണ് ഇങ്ങനെ ഒരുതീരുമാനം എടുക്കാന് പ്രേരിപ്പിച്ചതെന്ന് കമല ചൂണ്ടികാട്ടി.

പ്രസിഡന്റിനെതിരെ പ്രസ്താവന ഇറക്കിയ സെനറ്റർ ഗില്ലി ബ്രാണ്ട് ഇലക്ഷൻഫണ്ട് ആവശ്യപ്പെട്ടു തന്റെ ഓഫീസിൽ നിരവധി തവണ സന്ദർശനംനടത്തിയിരുന്നുവെന്ന് ട്വിറ്ററിൽ ട്രംമ്പ് ചൂണ്ടിക്കാണിച്ചതിനെനിശിതഭാഷയിലാണ് കമല വിമർശിച്ചത്. 2020 ൽ പ്രസിഡന്റ്
സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന കമലയുടെ നടപടി തികച്ചുംഅനുചിതമായെന്നും ട്രംമ്പ് ട്വിറ്ററിൽ കുറിച്ചു.