- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചതുഷ്‌കോണ മത്സരം ഗുണം ചെയ്യുക ബിജെപിക്ക്; സഖ്യങ്ങൾ ഒന്നും രൂപീകിരിച്ചില്ലെങ്കിൽ മഹാരാഷ്ട്രയിൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുമെന്ന് റിപ്പോർട്ട്
മറാത്തയുടെ മനസ്സ് എങ്ങോട്ടാണ്. ആർക്കും ഒരു എത്തും പിടിയുമില്ല. നാല് മാസമുമ്പ് നടന്ന തീപാറും പോരാട്ടത്തിൽ ജയിച്ചതാരെന്ന് ഒക്ടോബർ 15ന് മറത്താക്കാർ വിധിയെഴുതും. മഹാരാഷ്ട്രയിലെ സാഹചര്യം അനുകൂലമാണെന്ന് എല്ലാവരും പറയുന്നു. തമ്മിലടിക്കിടയിൽ നേട്ടം തങ്ങൾക്കാകുമെന്നാണ് എല്ലാ രാഷ്ട്രീയ കക്ഷികളുടേയും നിലപാട്. അതിനിടെ ചതുഷ്‌കോണ മത്സരത്
മറാത്തയുടെ മനസ്സ് എങ്ങോട്ടാണ്. ആർക്കും ഒരു എത്തും പിടിയുമില്ല. നാല് മാസമുമ്പ് നടന്ന തീപാറും പോരാട്ടത്തിൽ ജയിച്ചതാരെന്ന് ഒക്ടോബർ 15ന് മറത്താക്കാർ വിധിയെഴുതും. മഹാരാഷ്ട്രയിലെ സാഹചര്യം അനുകൂലമാണെന്ന് എല്ലാവരും പറയുന്നു. തമ്മിലടിക്കിടയിൽ നേട്ടം തങ്ങൾക്കാകുമെന്നാണ് എല്ലാ രാഷ്ട്രീയ കക്ഷികളുടേയും നിലപാട്. അതിനിടെ ചതുഷ്‌കോണ മത്സരത്തിന്റെ ഗുണഭോക്താക്കൾ ബിജെപിയാകുമെന്നാണ് പ്രവചനങ്ങളും നിരീക്ഷണങ്ങളും സൂചിപ്പിക്കുന്നത്.
മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻസിപി സഖ്യമാണ് ഭരിക്കുന്നത്. പതിവുള്ള ഭരണ വിരുദ്ധ വികാരം അവിടെയും സജീവവുമാണ്. ഇത് കോൺഗ്രസിന്റെ സാധ്യതകളെ ബാധിക്കുന്നു. പഴയ പടക്കുതിര ശരത് പവാറിന് ആവേശം കുറഞ്ഞിട്ടുണ്ട്. എൻസി.പി.യുടെ ചുമതലകളിൽ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് പ്രഫുൽ പട്ടേലും. ജനങ്ങളെ പാർട്ടിക്കൊപ്പം നിർത്തുന്ന ശരത് പവാർ മികവ് പട്ടേലിന് ഇല്ല. ഇതു തന്നെയാണ് എൻസിപിയുടെ സാധ്യതകളെ ഇല്ലാതാക്കുക.
കാൽനൂറ്റാണ്ടായി ഹിന്ദു-മറാത്താ വികാരമുയർത്തിയാണ് ബിജെപി-ശിവസേനാ സഖ്യം മറാത്ത മനസ്സുകളെ കീഴടക്കാറ്. ശിവസേനയ്ക്ക് മണ്ണിന്റെ മക്കൾ വാദമാണ് പ്രധാനം. രാജ് താക്കറെയുടെ നവനിർമ്മണ സേനയുടെ വരവോടെ ഈ വാദത്തിന് മറ്റൊരു അവകാശിയുമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രാജ് താക്കറെയുടെ പാർട്ടി നേടിയ വോട്ടുകളാണ് ശിവസേനാ-ബിജെപി സഖ്യത്തെ പ്രതിപക്ഷത്ത് ഇരുത്തിയത്. പഴയ കരുത്ത് രാജ് താക്കറയ്ക്കില്ല. കോൺഗ്രസും എൻസിപിയും തെറ്റുകയും ചെയ്തു. അതുകൊണ്ട് നിന്നാൽ ഒന്നിച്ചു നിന്നാൽ ശിവസേനാ-ബിജെപി കൂട്ടുകെട്ട് മുബൈയിലെ അധികാര കേന്ദ്രത്തിലെത്തുമെന്നും ഉറപ്പായിരുന്നു.
എന്നിട്ടും കരുതലോടെ സഖ്യത്തിൽ നിന്ന് ബിജെപി പിന്മാറി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 48ൽ 23 സീറ്റും ബിജെപിയാണ് നേടിയത്. ശിവസേനയ്ക്ക് 18 സീറ്റേ കിട്ടിയുള്ളൂ. ഈ കണക്കുകളാണ് സഖ്യം വിടാൻ ബിജെപിയെ സജ്ജമാക്കിയത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ മോദി തരംഗത്തോടൊപ്പം വികസന മോഹവും വോട്ടുകളായി മാറി. ഈ വികാരം ഇപ്പോഴും സജീവമാണ്. അതിനാൽ വികസനത്തിന് ഊന്നൽ നൽകി ഭരണസുതാര്യത ഉയർത്തിയാൽ ശിവസേനയെ വിട്ടാലും ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ. ഇതിൽ യാഥാർത്ഥ്യമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകരും വ്യക്തമാക്കുന്നു.
ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് എല്ലാവരും കണക്ക് കൂട്ടുന്നത്. ഇനി ഏറ്റവും വലിയ ഒറ്റകക്ഷിയായാൽ പോലും ബിജെപിക്ക് അധികാരത്തിലെത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഈ ലക്ഷ്യത്തിലെത്തിയാൽ ശിവസേനയെ തന്നെ കൂട്ടുപിടിച്ച് സർക്കാരുണ്ടാക്കാൻ സാധ്യതയുണ്ട്. അതമല്ലെങ്കിൽ എൻസിപി.യുമായി കൂട്ടുകൂടാം. ഈ കക്ഷിക്ക് കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിലും പ്രാതിനിധ്യം നൽകുന്ന ഫോർമുലയും വരും. കോൺഗ്രസിന് ശിവസേനയുമായി ഒരിക്കലും യോജിക്കാനാകാത്തതാണ് ഈ പ്രതീക്ഷകളുടെ അടിസ്ഥാനം.
രണ്ട് പക്ഷം നാലാകുമ്പോൾ വോട്ടുകൾ ഭിന്നിക്കും. അടിയൊഴുക്കുകൾ നിർണ്ണായകവുമാകും. ഇങ്ങനെ ഭിന്നിക്കുന്ന വോട്ടുകളിലധകം അനുകൂലമാക്കാനാകും എല്ലാവരും തന്ത്രമൊരുക്കുക. ഇക്കാര്യത്തിൽ ബിജെപിക്ക് ഏറെ മുന്നേറാനാകുമെന്നും വിലയിരുത്തൽ സജീവമാണ്. ഭരണവിരുദ്ധ വികാരമുള്ളതിനാൽ സാധാരണക്കാരുടെ വോട്ട് ഭരിക്കുന്ന മുന്നണിയിലെ രണ്ട് പാർട്ടിക്കും കിട്ടില്ല. വികസനത്തിനായി നിൽക്കുന്ന ഇത്തരം വോട്ട് താമരയുടെ പക്ഷത്ത് എത്തുമെന്നാണ് ബിജെപിയുടെ വിശ്വാസം.
മഹാരാഷ്ട്രയിൽ പ്രവാസ ജീവതം നയിക്കുന്ന വലിയൊരു വിഭാഗമുണ്ട്. മോദി മാജിക്കിൽ മനം മയങ്ങുന്ന ഇവരും ബിജെപിക്ക് വോട്ട് ചെയ്യും. ഛത്രപതി ശിവജിയുടെ വികാരമുയർത്തി മണ്ണിന്റെ മക്കൾ വാദക്കാരിൽ ഒരു വിഭാഗത്തേയും അടുപ്പിക്കാം. ഉദ്ദവ് താക്കറെയുടെ ശിവസേനയും രാജ് താക്കറെയുടെ എം.എൻ.എസും തീവ്രപക്ഷത്തിന്റെ വോട്ടും വീതിച്ചെടുക്കും.
വോട്ട് വിഭജനത്തിലെ ഈ ഫോർമുല നടന്നാൽ മറാത്ത രാഷ്ട്രീയത്തിൽ ശിവസേനയുടെ സ്ഥാനമാകും ഇളകുക. അതിനുള്ള കരുത്ത് ബിജെപിക്കുണ്ടെന്നാണ് വിലയിരുത്തൽ. ബാൽതാക്കറയുടെ മകനായ ഉദ്ദവിന് മറാത്താക്കാരുടെ മനസ്സ് അച്ഛനെ പോലെ പിടിക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. കോൺഗ്രസ്-എൻസിപി നേതൃത്വത്തിലെ ആശയക്കുഴപ്പങ്ങൾ കൂടിയാകുമ്പോൾ ഒറ്റയ്ക്ക് ഭരിക്കാനുള്ള സാധ്യതയും ബിജെപിക്ക് കൈവരുന്നു. രാജ് താക്കറയുമായി യോജിച്ച് മത്സരിച്ചാൽ സാധ്യത ഇനിയും കൂടും.
ഇതിനിടെയിലും ബിജെപി നേരിടുന്ന വലിയ വെല്ലുവിളിയുണ്ട്. മഹാരാഷ്ട്ര പിടിക്കാനുള്ള രാഷ്ട്രീയ പോരാട്ടത്തിന് നേതൃത്വം നൽകേണ്ടയാൾ ഇന്നില്ല. ഗോപിനാഥ് മുണ്ടെയെന്ന സംഘടാകനെ നഷ്ടമായിരിക്കുന്നു. കേന്ദ്രമന്ത്രിപദത്തിലെത്തി ദിവസങ്ങൾക്കുള്ളിൽ മുണ്ടെ അപകടത്തിൽ മരിച്ചു. ഈ നേതൃവിടവ് എങ്ങനെ പരിഹരിക്കുമെന്നതാണ് ബിജെപിക്ക് നിർണ്ണായകമാവുക.
ദേശീയ പ്രസിഡന്റ് അമിത് ഷായും കേന്ദ്ര നഗര വികസന മന്ത്രി നിതിൻ ഗഡ്ഗരിയിലേക്കുമാണ് ഏവരും ഉറ്റുനോക്കുന്നത്. മറാത്താക്കാരുടെ മനസ്സിനെ ഇളക്കി മറിക്കാൻ ഈ നേതാക്കൾക്കായാൽ മറാത്താ രാഷ്ട്രീയം ബിജെപിയുടെ കൈയിലാകുമെന്നാണ് നിരീക്ഷകരുടെ പക്ഷം. നരേന്ദ്ര മോദിയുടെ സജീവത പ്രചരണത്തിൽ ഉറപ്പാക്കുകയും വേണം.