ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവക കോട്ടയം ക്രിസ്റ്റീൻ മിനിസ്ട്രിയുടെ ബ്രദർ സന്തോഷ് ടി നയിക്കുന്ന സെനക്കിൾ മീറ്റിന് വേദിയാകുന്നു. സഭയുടെ വിശുദ്ധീകരണത്തിനും ലോക സുവിശേഷവത്കരണത്തിനും വേണ്ടി നടത്തപെടുന്ന പ്രാർത്ഥനാ ശുശ്രൂഷകൾ, മദ്ധ്യസ്ഥപ്രാർത്ഥനകൾ, സെമിനാറുകൾ, ക്‌ളാസുകൾ എന്നിവയെല്ലാം കോർത്തിണക്കികൊണ്ടു നടത്തപ്പെടുന്ന പരിപാടി ജനുവരി 28 രാവിലെ 8 ന് ആരംഭിച്ച് 29 വൈകുന്നേരം 5 ന് അവസാനിക്കത്തക്കവിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ക്‌നാനായ കാത്തോലിക്കാ ഷിക്കാഗോ മേഖലയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന സെനക്കിൾ മീറ്റിൽ ക്‌നാനായ റീജിയൻ ഡിറക്ടറും ഷിക്കാഗോ സീറോ മലബാർ രൂപതാ വികാർ ജെനറാളുമായ ഫാ. തോമസ് മുളവനാൽ, ഷിക്കാഗോ സേക്രട്ട്ഹാർട്ട് ഫൊറോനാ ഇടവക വികാരി ഫാ. എബ്രഹാം മുത്തോലത്ത്, മയാമി സെന്റ് ജൂഡ് ക്‌നാനായ ഇടവക വികാരി ഫാ. സുനി പടിഞ്ഞാറേക്കര, ഷിക്കാഗോ ക്‌നാനായ ഇടവക അസി. വികാരി ഫാ. ബോബൻ വട്ടംപുറത്ത് എന്നിവരുടെ സാന്നിധ്യം ഉണ്ടാകും എന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ബീബി തെക്കനാട്ട് 2889745100 സാബു മഠത്തിപ്പറമ്പിൽ 8472767354. അനിൽ മറ്റത്തിക്കുന്നേൽ അറിയിച്ചതാണിത്