വാഷിങ്ടൺ ഡി.സി.: അമേരിക്കയുടെ എയർഫോഴ്‌സ് സെക്രട്ടറിയായി ട്രമ്പ് നോമിനേറ്റ് ചെയ്ത മുൻ യു.എസ്. ഹൗസ് പ്രതിനിധി(റിപ്പബ്ലിക്കൻ)ഹെതർവിൽസന്(57) സെനറ്റിന്റെ അംഗീകാരം ലഭിച്ചു. ഇന്ന്(മെയ്8) തിങ്കളാഴ്ചനടന്ന വോട്ടെടുപ്പിൽ ഹെതറിന് 76 വോട്ടുകൾ അനുകൂലമായി ലഭിച്ചപ്പോൾ22 പേർ എതിർത്തു വോട്ടു ചെയ്തു.

ഏറ്റവും ഉയർന്ന സീനിയർ സിവിലിയൻ തസ്തികയിൽ നിയമിതനായ ഹെതർയു.എസ്.എയർ ഫോഴ്‌സ് അക്കാദമിയിൽ നിന്നു ബിരുദമെടുത്ത 2013 മുതൽസൗത്ത് ഡെക്കോട്ട് മൈൻസ് ആൻഡ് ടെക്‌നോളജി സ്‌ക്കൂൾ പ്രസിഡന്റായിപ്രവർത്തിച്ചു വരികയായിരുന്നു.ട്രമ്പിന്റെ ആർമി, നേവി സെക്രട്ടറിനോമിനികൾ പരാജയപ്പെട്ടപ്പോൾ എയർഫോഴ്‌സ് സെക്രട്ടറി ഹെതറിന്മാത്മ്രാണ് സെനറ്ററിന്റെ അംഗീകാരം നേടാനായത്.

ഡമോക്രാറ്റിക് സെനറ്റർമാരിൽ നിന്നും ഉയർന്ന ചോദ്യങ്ങൾക്ക്വിൽസൻ ഹെതർ കൃത്യമായ മറുപടിയാണ് നൽകിയത്.ഇനിയും ട്രമ്പിന്ആർമി, നേവി സെക്രട്ടറിമാരെ കണ്ടെത്തേണ്ടതുണ്ട്. ന്യൂഹാംപ് ഷെയിൽജനിച്ച ഹെതറിന്റെ കുടുംബം ഭർത്താവ് ജെഹോണും, മൂന്നു മക്കളും
ഉൾപ്പെടുന്നതാണ്.