നിങ്ങളുടെ അടുത്ത ബന്ധുവിന്റെയോ സുഹൃത്തിന്റെയോ ജന്മ ദിനമോ വിവാഹ വാർഷികമോ ആണെന്ന് കരുതുക. അല്ലെങ്കിൽ നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാൾ ഏതെങ്കിലും പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയെന്നു കരുതുക. അപ്പോൾ അവർക്കൊരു സമ്മാനം കൊടുക്കാൻ തോന്നുക സ്വാഭാവികമല്ലേ? കേക്കാവാം, പൂവാകാം, മൊബൈൽ ഫോണോ വസ്ത്രങ്ങളോ ആകാം. അതുമല്ലെങ്കിൽ നല്ല സുഗന്ധം പരത്തുന്ന പെർഫ്യൂം. ഇവയൊക്കെ ഇപ്പോൾ ഷോപ്പിങ് വഴി വാങ്ങാൻ അവസരം ഉണ്ടെങ്കിലും തപാലിലോ കൊറിയറിലോ അയക്കുന്നതിലെ പ്രശ്‌നങ്ങൾ, നിങ്ങൾ ഉദ്ദേശിക്കുന്ന ദിവസം തന്നെ എത്തിക്കാൻ സാധിക്കുമോ എന്ന ആശങ്ക ഒക്കെ ഒരു വിഷയമാണ്. ഇതിനൊക്കെയുള്ള പരിഹാരവുമായി ഇപ്പോൾ രംഗത്ത് വരുന്നത് പ്രവാസികളുടെ പ്രിയപ്പെട്ട പത്രമായ മറുനാടൻ മലയാളിയാണ്.

മറുനാടൻ മലയാളി കുടുംബത്തിൽ നിന്നും ഉടൻ പിറക്കാൻ ഇരിക്കുന്ന 'മെട്രോ മലയാളി' എന്ന പ്രസ്ഥാനം മുൻപോട്ട് വെയ്ക്കുന്ന അനേകം സേവനങ്ങളിൽ ആദ്യം ആരംഭിക്കുന്നതാണ് സെന്റ് എ ഗിഫ്റ്റ് പദ്ധതി. മൊബൈൽ ഫോൺ റീച്ചാർജ്, സിനിമ ടിക്കറ്റ് ബുക്കിങ്, റെസ്റ്റോറന്റ് ബുക്കിങ് തുടങ്ങിയുള്ള എല്ലാ സേവനങ്ങളും നിങ്ങൾക്ക് ഒരു നഗരത്തിൽ ജീവിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി മറുനാടൻ മലയാളി ആരംഭിക്കുന്ന 'മെട്രോ മലയാളി' എന്ന പദ്ധതിയുടെ ഭാഗമായാണ് 'സെന്റ് എ ഗിഫ്റ്റ്' സ്‌കീമിന്റ തുടക്കം. ഇതനുസരിച്ച് നിങ്ങൾക്ക് മെട്രോ മലയാളിയുടെ വെബ് സൈറ്റിൽ പോയി ഇഷ്ടപ്പെട്ട സമ്മാനം തെരഞ്ഞെടുത്ത് ഓൺലൈൻ വഴി പണം അടച്ച് ഓർഡർ ചെയ്യാം. നിങ്ങൾ ബുക്ക് ചെയ്യുന്ന തീയതിയിൽ നിങ്ങൾ അയക്കുന്ന സമ്മാനം ആർക്കാണോ ലഭിക്കുന്നത് അവർക്ക് കൊണ്ട് നൽകിയിരിക്കും.

പ്രധാന കാര്യം ഇത് തപാൽ വഴിയോ കൊറിയർ വഴിയോ അയക്കുന്നില്ല എന്നതാണ്. മെട്രോ മലയാളിയുടെ പ്രതിനിധി തന്നെ ആയിരിക്കും ഗിഫ്റ്റ് എത്തിക്കേണ്ടിടത്ത് എത്തിക്കുക. ചില സ്ഥലങ്ങളിൽ ഇങ്ങനെ എത്തിക്കാൻ പ്രത്യേക ഡെലിവറി ചാർജ് കാണും. ഓർഡർ ചെയ്യുമ്പോൾ അറിയാം ഏതെല്ലാം നഗരത്തിലാണ് ഡെലിവറി ചാർജ് ഉള്ളതെന്ന്. പ്രധാന നഗരങ്ങളിൽ ഡെലവറി ചെയ്യാൻ പ്രത്യേക ചാർജ് ഇല്ല. ഓരോ സമ്മാനത്തിന്റെയും വില വിവരങ്ങൾ ലിങ്കിൽ ലഭ്യമാണ്.

ഗിഫ്റ്റ് ഓർഡർ ചെയ്യുന്ന ദിവസം തന്നെ ലഭിക്കുന്ന വിധത്തിലുള്ള സേവനവും ചില ജില്ലകളിൽ ഒരുക്കുന്നുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഓർഡർ ചെയ്യുന്ന ആദ്യദിനം തന്നെ സമ്മാനം ലഭിക്കുക. മറ്റ് ജില്ലകളിൽ ഓർഡർ ചെയ്ത് രണ്ടോ മൂന്നോ ദിവസങ്ങളിൽ സമ്മാനം ലഭ്യമാകും. മുൻകൂട്ടി ബുക്ക് ചെയ്യുകയാണെങ്കിൽ ഏത് ദിവസം എവിടെയാണ് സാധനം എത്തിക്കേണ്ടതെന്ന് പറഞ്ഞാൽ ആദ് ദിവസം മറുനാടൻ പ്രതിനിധി നിങ്ങൾ ഓർഡർ ചെയ്യുന്ന സാധനങ്ങൾ നിങ്ങൾ പറയുന്നിടത്ത് എത്തിക്കും.

നിങ്ങളുടെ പണം കബളിപ്പിക്കപ്പെടില്ല എന്ന ഉറപ്പാണ് ഇക്കാര്യത്തിൽ മറുനാടൻ മലയാളി നൽകുന്നത്. നാട്ടിലെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകാൻ ഇതിലും നല്ലൊരു പദ്ധതി വേറെ ലഭിച്ചെന്ന് വരില്ല. അതുകൊണ്ട് മറക്കാതെ ഈ അവസരം ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾ അറിയാനും ഓർഡർ ചെയ്യാനും ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നല്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

 ബുക്ക് ചെയ്യേണ്ടുന്ന വിധം:

  • മെട്രോ മലയാളി വെബ്‌സൈറ്റിന്റെ സെന്റ് എ ഗിഫ്റ്റ് ഹോംപേജിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങൾക്ക് ഇഷ്ടമുള്ള ഗിഫ്റ്റ് സെലക്ട് ചെയ്യുക
  • ഗിഫ്റ്റിൽ ക്ലിക് ചെയ്ത് സെലക്ട് ചെയ്താൽ അളവും തുകയും ഡെലിവറി ഡേറ്റും മെസേജും അയക്കാവുന്ന പേജ് വരും.
  • സമാനമായ രീതിയിൽ എത്രഗിഫ്റ്റ് വേണമെങ്കിലും സെലക്ട് ചെയ്ത് ഓർഡർ ചെയ്യാൻ സാധിക്കുന്നതാണ്. ഗിഫ്റ്റുകൾ സെലക്ട് ചെയ്ത ശേഷം Proceed to Checkout ക്ലിക്ക് ചെയ്യുക. തുടർന്ന് ലഭിക്കുന്ന പേജിൽ മെട്രോ മലയാളിയിലേയ്ക്ക് താങ്കളുടെ ഇമെയിൽ ഐഡിയും മൊബൈൽ നമ്പരും കൃത്യമായി നൽകി രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്. (രജിസ്‌ട്രേഷൻ നടത്തുമ്പോൾ ലഭിക്കുന്ന യൂസർ നെയിമും പാസ് വേർഡും സൂക്ഷിച്ചു വെയ്‌ക്കേണ്ടതാണ്. തുടർന്ന് മെട്രോ മലയാളിയുമായുള്ള എല്ലാ ആവശ്യങ്ങളും ഇത് ആവശ്യമായി വരും.)

    ലോഗിൻ ചെയ്യുമ്പോൾ ലഭിക്കുന്ന ചെക്ക് ഔട്ട് പേജിൽ ഗിഫ്റ്റ് എത്തിക്കേണ്ട ആളിന്റെ പേരും അഡ്രസും മൊബൈൽ നമ്പരും കൃത്യമായി നൽകേണ്ടതാണ്.
  • പേയ്പാലിലൂടെയാണ് പണം അടയ്‌ക്കേണ്ടത്.



    കാർഡ് ഡീറ്റെയ്ൽസ് നല്കി പേയ്മെന്റ് നടത്താം.