കൽബ: കഴിഞ്ഞ 20 വർഷത്തിലധികമായി ഷാർജ ജല വൈദ്യുത അഥോറിറ്റി കൽബ ബ്രാഞ്ചിലെ ജീവനക്കാരനും തമിഴ്‌നാട് സ്വദേശിയുമായ കാദർ പാഷ കാസ്സിമിനും കുടുംബത്തിനും സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് യാത്രയയപ്പു നൽകി.കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബിലെ പ്രിയദർശിനിഹാളിൽ ചേർന്ന യോഗം ക്ലബ്ബ് പ്രസിഡന്റും കൂട്ടായ്മയുടെ മുഖ്യ രക്ഷാധികാരിയുമായ കെ സി അബൂബക്കർ ഉത്ഘാടനം ചെയ്തു.

അബ്ദുൽ കലാം എ എം, സുബൈർ കെ, അബ്ദുൽ ഹഖ് , വി ഡി, മുരളീധരൻ, നൗഫൽ എ വി, മത്തായി, എഞ്ചിനീയർ ഷഹീർ തുടങ്ങിയവർ പ്രസംഗിച്ചു . കൂട്ടായ്മയുടെ ഉപഹാരം കാസിമിന് നൽകി. അദ്ദേഹം മറുപടി പ്രസംഗം നടത്തി. സുഹൃത്തുക്കൾ നൽകിയ ഊഷ്മളമായ യാതായയപ്പിനുംസഹകരണത്തിനും സ്‌നേഹത്തിനും അദ്ദേഹം നന്ദി പറഞ്ഞു.