- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബ്ദുറഹിമാൻ മൗലവി പ്രവാസം മതിയാക്കി നാട്ടിലേക്ക്
കുവൈത്ത് : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ച ഇന്ത്യൻ ഇസ്ലാഹി സെന്റർ ജഹ്‌റ യൂണിറ്റ് പ്രസിഡന്റ് അബ്ദുറഹിമാൻ മൗലവിക്ക് ഐ.ഐ.സി കേന്ദ്ര കമ്മിറ്റിയും ശാഖ കമ്മിറ്റിയും യാത്രയയപ്പ് നൽകി. വാഴക്കാട് ഇളേടത്ത് സ്വദേശിയായ അബ്ദുറഹിമാൻ മൗലവി ദഅ്വ രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്നു. മലയാള ഭാഷയിൽ ജുമുഅഃ ഖുതുബ നടക്കുന്ന ജഹ്‌റ യൂണിറ്റിൽപ്പെട്ട അൽഖസറിലെ അൽ മുഹ്തസിം മസ്ജിദിലെ ജീവനക്കാരനായിരുന്നു. കേന്ദ്ര കമ്മിറ്റിയുടെ ഉപഹാരം ചെയർമാൻ ഇബ്രാഹിം കുട്ടി സലഫിയും ശാഖ കമ്മിറ്റിയുടെ ഉപഹാരം മുഹമ്മദ് അരിപ്രയും നൽകി. പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. രജിത് കുമാർ, ശൈഖ് യൂസുഫ് ബദർ, എഞ്ചി. അൻവർ സാദത്ത്, പി.ബി നാസർ, മുഹമ്മദ് റഫീഖ് കൊയിലാണ്ടി, വി.എ മൊയ്തുണ്ണി, സിദ്ധീഖ് മദനി, മുഹമ്മദ് ബേബി, കെ.വി അബ്ദുറഹിമാൻ കോക്കൂർ, നജ്മുദ്ധീൻ തിക്കോടി തുടങ്ങിയവർ പങ്കെടുത്തു.
കുവൈത്ത് : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ച ഇന്ത്യൻ ഇസ്ലാഹി സെന്റർ ജഹ്‌റ യൂണിറ്റ് പ്രസിഡന്റ് അബ്ദുറഹിമാൻ മൗലവിക്ക് ഐ.ഐ.സി കേന്ദ്ര കമ്മിറ്റിയും ശാഖ കമ്മിറ്റിയും യാത്രയയപ്പ് നൽകി. വാഴക്കാട് ഇളേടത്ത് സ്വദേശിയായ അബ്ദുറഹിമാൻ മൗലവി ദഅ്വ രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്നു. മലയാള ഭാഷയിൽ ജുമുഅഃ ഖുതുബ നടക്കുന്ന ജഹ്‌റ യൂണിറ്റിൽപ്പെട്ട അൽഖസറിലെ അൽ മുഹ്തസിം മസ്ജിദിലെ ജീവനക്കാരനായിരുന്നു. കേന്ദ്ര കമ്മിറ്റിയുടെ ഉപഹാരം ചെയർമാൻ ഇബ്രാഹിം കുട്ടി സലഫിയും ശാഖ കമ്മിറ്റിയുടെ ഉപഹാരം മുഹമ്മദ് അരിപ്രയും നൽകി.
പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. രജിത് കുമാർ, ശൈഖ് യൂസുഫ് ബദർ, എഞ്ചി. അൻവർ സാദത്ത്, പി.ബി നാസർ, മുഹമ്മദ് റഫീഖ് കൊയിലാണ്ടി, വി.എ മൊയ്തുണ്ണി, സിദ്ധീഖ് മദനി, മുഹമ്മദ് ബേബി, കെ.വി അബ്ദുറഹിമാൻ കോക്കൂർ, നജ്മുദ്ധീൻ തിക്കോടി തുടങ്ങിയവർ പങ്കെടുത്തു.