കൽബ: മൂന്നു പതിറ്റാണ്ടിന്റെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന തിരൂർ സ്വദേശി മുഹമ്മദ് ഇസ്മായീലിനും ജോലി മാറി പോകുന്ന ജെയിംസ് മുഹമ്മദ് നൗഷാദ് എന്നിവർക്കും കുടുബാംഗങ്ങൾക്കും സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്നു ഊഷ്മളമായ യാത്രയയപ്പു നൽകി. കൽബ വൈദുതി വകുപ്പിൽ ജീവനക്കാരായിരുന്നു മൂന്നു പേരും.

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ ചേർന്ന യോഗത്തിൽ എ എം അബ്ദുൽ കലാം അധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡന്റ് കൂടിയായ കെ സി അബൂബക്കർ യോഗം ഉൽഘടനം ചെയ്തു. കെ സുബൈർ, സി എക്‌സ് ആന്റണി, നൗഫൽ എ വി, മുരളീധരൻ വി ഡി, മത്തായി, ശിവദാസൻ, ജലീൽ, സമ്പത്തു കുമാർ, നജ്മുദ്ധീൻ, മീരാ ഹുസൈൻ തുടങ്ങിയവർ പ്രസംഗിച്ചു. സ്‌നേഹയോഷ്മളമായ യാത്രയയപ്പിനു മൂന്നു പേരും മറുപടി പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തി. ഉപഹാരങ്ങളും മെമെന്റോയും സമ്മാനിച്ചു.