- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിജിക്കും കുടുംബത്തിനും സെന്റ് മേരീസ് മിഷന്റെ പ്രാർത്ഥനാമംഗളങ്ങൾ
ഡബ്ലിൻ: സീറോ മലങ്കര കത്തോലിക്കാ മേജർ ആർക്കി എപ്പിസ്‌ക്കോപ്പൽ സഭയുടെ അയർലണ്ട് കൂട്ടായ്മയുടെ തുടക്കക്കാരനും സംഘാടകനുമായിരുന്ന ജോൺ ജോൺസൻ (ജിജി) അയർലണ്ടിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണ്. കഴിഞ്ഞ പത്ത് വർഷമായി കിൽഡയറിലാണ് ജിജി കുടുംബസമേതം താമസിച്ചിരുന്നത്. കിൽഡയറിലെ ഇന്ത്യൻ സമൂഹ കൂട്ടായ്മകളിലും ജിജി സജ്
ഡബ്ലിൻ: സീറോ മലങ്കര കത്തോലിക്കാ മേജർ ആർക്കി എപ്പിസ്‌ക്കോപ്പൽ സഭയുടെ അയർലണ്ട് കൂട്ടായ്മയുടെ തുടക്കക്കാരനും സംഘാടകനുമായിരുന്ന ജോൺ ജോൺസൻ (ജിജി) അയർലണ്ടിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണ്. കഴിഞ്ഞ പത്ത് വർഷമായി കിൽഡയറിലാണ് ജിജി കുടുംബസമേതം താമസിച്ചിരുന്നത്. കിൽഡയറിലെ ഇന്ത്യൻ സമൂഹ കൂട്ടായ്മകളിലും ജിജി സജ്ജീവ സാന്നിധ്യമായിരുന്നു.
2010 ഫെബ്രുവരി 25നാണ് പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ ഡാനിയേൽ കുളങ്ങര അച്ചന്റെ കാർമികത്വത്തിൽ സീറോ മലങ്കര മിഷൻ കൂട്ടായ്മ അയർലണ്ടിൽ ഔദ്യോഗികമായി ആരംഭിച്ചത്. മിഷന്റെ തുടക്കം മുതൽ കമ്മറ്റി അംഗമായും, 2014 ഏപ്രിൽ മുതൽ സെക്രട്ടറിയായും ജിജി സേവനം അനുഷ്ഠിച്ചു. മിഷന്റെ വളർച്ചയ്ക്ക് ജിജിയുടെ സേവനങ്ങൾ നന്ദിയോടെ സ്മരിക്കുന്നതിനൊപ്പം ജിജിക്കും കുടുംബത്തിനും പ്രാർത്ഥനാമംഗളങ്ങളും നേരുന്നതായി സെന്റ് മേരീസ് മിഷൻ ഭാരവാഹികൾ അറിയിച്ചു.