കൽബ: 36 വർഷത്തെ ആരോഗ്യ വകുപ്പിലെ ജീവനക്കാരനായും 28 വർഷം കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ ഭാരവാഹിയായും സേവനം ചെയ്ത ക്ലബ്ബ് സ്ഥാപകാംഗം കൂടിയായ കൽബയിലെ സാമൂഹ്യ സംഘടനാ സേവന രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന ഡോ. നാരായണന് ഐഎസ്‌സിസി എക്‌സിക്യൂട്ടീവ് കമ്മറ്റി യാത്രയയപ്പ് നൽകി.

ഡോ. നാരായണൻ ഇന്ത്യൻ സമൂഹത്തിന് നൽകിയ സേവനങ്ങൾ മഹനീയമാണെന്നും കൽബ ക്ലബ്ബിനും പ്രദേശത്തെ ഇന്ത്യൻ സമൂഹത്തിനും വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ തിരിച്ചുപോക്ക് ഉണ്ടാക്കിയിരിക്കുന്നതെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ക്ലബ്ബ് ജനറൽ സെക്രട്ടറി കെസി അബൂബക്കർ പറഞ്ഞു. മുൻ പ്രസിഡന്റ് മോഹൻ സിംഗിനും ചടങ്ങിൽ യാത്രയയപ്പ് നൽകി. ടിപി മോഹൻദാസ്, സുബൈർ കെ, അസിൻ ഷാഫി, ആന്റോ വികെ തുടങ്ങിയവരും കമ്മറ്റിയംഗങ്ങളും പ്രസംഗിച്ചു.