- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വിറ്റ്സർലണ്ടിൽ നിന്നു മടങ്ങുന്ന റവ. ഡോ. വിൻസന്റ് കദളികാട്ടിലിനു യാത്രയയപ്പ് 22ന്
സൂറിച്ച്: ഉപരി പഠനാർഥം സ്വിറ്റ്‌സർലൻഡിൽ വരികയും കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടുകയും ചെയ്ത റവ. ഡോ. വിൻസന്റ് കദളികാട്ടിലിനു 22നു (ഞായർ) അനുമോദനവും യാത്രയയപ്പും നൽകുന്നു.വൈകുന്നേരം അഞ്ചിനു സൂറിച്ചിലെ സെന്റ് തെരേസാ ദേവാലയത്തിൽ (St.Theresia Church 8055 Zuerich) വിശുദ്ധ കുർബാനയോടെ ചടങ്ങുകൾ ആരംഭിക്കും. 6.30നു സ്‌നേഹവിരുന്നോടെ ചടങ്ങുകൾ സമാപിക്കും.സ്വിറ്റ്സർ
സൂറിച്ച്: ഉപരി പഠനാർഥം സ്വിറ്റ്‌സർലൻഡിൽ വരികയും കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടുകയും ചെയ്ത റവ. ഡോ. വിൻസന്റ് കദളികാട്ടിലിനു 22നു (ഞായർ) അനുമോദനവും യാത്രയയപ്പും നൽകുന്നു.
വൈകുന്നേരം അഞ്ചിനു സൂറിച്ചിലെ സെന്റ് തെരേസാ ദേവാലയത്തിൽ (St.Theresia Church 8055 Zuerich) വിശുദ്ധ കുർബാനയോടെ ചടങ്ങുകൾ ആരംഭിക്കും. 6.30നു സ്‌നേഹവിരുന്നോടെ ചടങ്ങുകൾ സമാപിക്കും.
സ്വിറ്റ്‌സർലൻഡിലെ അഞ്ചു വർഷത്തെ സേവനത്തിനത്തോടൊപ്പം ഡോക്ടറേറ്റും നേടിയ റവ. ഡോ. വിൻസന്റ് കദളികാട്ടിലിനെ സീറോ മലബാർ കാത്തലിക് കമ്യൂണിറ്റിയും വിവിധ വ്യക്തികളും അനുമോദിച്ചു.
യാത്രയയപ്പു സമ്മേളനത്തിലേക്ക് എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ കാത്തലിക് കമ്യൂണിറ്റി ചാപ്ലെയിൻ ഫാ. തോമസ് പ്ലാപ്പള്ളിൽ അഭ്യർത്ഥിച്ചു.
റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ
Next Story