ഗോൾഡ്‌കോസ്റ്റ്: ഒഐസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഗോൾഡ്‌കോസ്റ്റ് മലയാളി അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഷാജി പീറ്ററിനും കുടുംബത്തിനും യാത്രയയപ്പു നൽകി.

കഴിഞ്ഞ എട്ടുവർഷമായി ഓസ്‌ട്രേലിയയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷാജി പീറ്ററിന് നിറാങ്കിലെ കുടുംബങ്ങളാണു യാത്രയയപ്പു നൽകിയത്.

സി.പി. സാജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഏബ്രഹാം കുരുവിള, ജിജോ തോമസ്, അനീഷ് രവി (മനു), ജോഷി ജോസഫ്, ജോസ് ജോസഫ്, അഗസ്റ്റിൻ ജോൺ, എബി, സിബി ജോർജ്, റ്റെസ്‌ല ജെസൺ, അശ്വതി ജോസ്, നിത്യ ഷാജി എന്നിവർ സംസാരിച്ചു. ഷാജി പീറ്റർ മറുപടി പ്രസംഗം നടത്തി. സ്‌നേഹവിരുന്നോടെ യോഗം സമാപിച്ചു.