ദമ്മാം: മുപ്പതു വർഷകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ പോകുന്ന ഓ ഐ സി സി ആലപ്പുഴ ജില്ലാ കമ്മറ്റി സെക്രട്ടറി സുരേഷ് മാവേലിക്ക് ഓ ഐ സി സി ആലപ്പുഴ ജില്ലാ കമ്മറ്റി യാത്രയയപ്പ്‌ നൽകി . യോഗം റീജിണൽ കമ്മറ്റി പ്രസിഡന്റ് ബിജു കല്ലുമല ഉത്ഘാടനം ചെയ്തു.  സി അബ്ദുൾ ഹമീദ്, പി എം നജീബ്, ബിജു കല്ലുമല, നിസാർ മാന്നാർ എന്നിവർ ചർന്ന് ഉപഹാരം നൽകി.

റീജിണൽ  വൈസ് പ്രസിഡണ്ട് സുരേഷ് കുന്നം സുരേഷ് മാവേലിക്ക് പൊന്നാട അണിയിച്ചു സ്വീകരിച്ചു. അഡ്വ സുധീന്ദ്രൻ, ബെജു കുട്ടനാട്, ജഗിമോൻ ജോസഫ്, മാത്യു ജോസഫ്, ബിനു പുരുഷോത്തമൻ, നിസ്സാർ മാന്നാർ, സിന്ധു ബിനു എന്നിവർ ആശംസകൾ അറിയിച്ചു. ഓ ഐ സി സി നൽകിയ സ്‌നേഹത്തിനും പിന്തുണക്കും സുരേഷ് മാവേലിൽ നന്ദി പറഞ്ഞു.