- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.കെ അബ്ദുൽ ഹഖീമിന് ഇസ്ലാഹി സെന്റർ യാത്രയയപ്പ് നൽകി
കുവൈത്ത്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ഇന്ത്യൻ ഇസ്ലാഹി സെന്റർ ഖൈത്താൻ യൂണിറ്റ് പ്രസിഡന്റ് കെ.കെ അബ്ദുൽ ഹഖീമിന് യാത്രയയപ്പ് നൽകി. കമ്മിറ്റിയുടെ ഉപഹാരം കേന്ദ്ര പ്രസിഡന്റ് എം ടി മുഹമ്മദ് അബ്ദുൽ ഹഖീമിന് നൽകി. ശുഹദ ജംഇയ്യയിലെ ഇലക്ട്രോണിക് ഷോപ്പിലെ മാനേജറായിരുന്ന അബ്ദുൽ ഹഖീം പതിനാറ് വർഷം പ്രവാസ ജീവിതം നയിച്ചു. മലപ്പുറം ജില്ലയിലെ തൊടികപ്പുലം സ്വദേശിയാണ്. സംഗമത്തിൽ എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ അബ്ദുറഹിമാൻ അടക്കാനി, സ്വാലിഹ് വടകര, അഹ്മദ് പൊറ്റയിൽ എന്നിവർ സംസാരിച്ചു. മൗലവി അബ്ദുല്ല കാരക്കുന്ന് ക്ലാസെടുത്തു.
കുവൈത്ത്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ഇന്ത്യൻ ഇസ്ലാഹി സെന്റർ ഖൈത്താൻ യൂണിറ്റ് പ്രസിഡന്റ് കെ.കെ അബ്ദുൽ ഹഖീമിന് യാത്രയയപ്പ് നൽകി. കമ്മിറ്റിയുടെ ഉപഹാരം കേന്ദ്ര പ്രസിഡന്റ് എം ടി മുഹമ്മദ് അബ്ദുൽ ഹഖീമിന് നൽകി.
ശുഹദ ജംഇയ്യയിലെ ഇലക്ട്രോണിക് ഷോപ്പിലെ മാനേജറായിരുന്ന അബ്ദുൽ ഹഖീം പതിനാറ് വർഷം പ്രവാസ ജീവിതം നയിച്ചു. മലപ്പുറം ജില്ലയിലെ തൊടികപ്പുലം സ്വദേശിയാണ്. സംഗമത്തിൽ എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ അബ്ദുറഹിമാൻ അടക്കാനി, സ്വാലിഹ് വടകര, അഹ്മദ് പൊറ്റയിൽ എന്നിവർ സംസാരിച്ചു. മൗലവി അബ്ദുല്ല കാരക്കുന്ന് ക്ലാസെടുത്തു.
Next Story