- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിരമിക്കുന്ന ഫാ. തോമസ് പനക്കലിനായി ദിവ്യബലിയർപ്പിച്ചു
ഷിക്കാഗോ: 20 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം റിട്ടയർ ചെയ്യുന്ന ഫാ. തോമസ് പനക്കലിന്റെ ബഹുമാനാർത്ഥം ഇല്ലിനോയ്സ് ഷിക്കാഗോ മേരി ക്വീൻ ഓഫ് ഹെവനിൽ ദിവ്യബലിയർപ്പിച്ചു. ഫാ. തോമസ്, ഫാ. ജോസ്ലാഡ് കോയിൽപറമ്പിൽ എന്നിവർ ബലിക്കു നേതൃത്വം നൽകി. ഷിക്കാഗോ കേരള ലാറ്റിൻ കമ്മ്യൂണിറ്റി പ്രസിഡന്റ് ഹെറാൾഡ് ഫിഗരെദോ സ്വാഗതം ആശംസിക്കുകയും തോമസച്ചന്റെ
ഷിക്കാഗോ: 20 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം റിട്ടയർ ചെയ്യുന്ന ഫാ. തോമസ് പനക്കലിന്റെ ബഹുമാനാർത്ഥം ഇല്ലിനോയ്സ് ഷിക്കാഗോ മേരി ക്വീൻ ഓഫ് ഹെവനിൽ ദിവ്യബലിയർപ്പിച്ചു. ഫാ. തോമസ്, ഫാ. ജോസ്ലാഡ് കോയിൽപറമ്പിൽ എന്നിവർ ബലിക്കു നേതൃത്വം നൽകി. ഷിക്കാഗോ കേരള ലാറ്റിൻ കമ്മ്യൂണിറ്റി പ്രസിഡന്റ് ഹെറാൾഡ് ഫിഗരെദോ സ്വാഗതം ആശംസിക്കുകയും തോമസച്ചന്റെ മികച്ച സേവനങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ഫാ. ജോസ്ലാഡ് കോയിൽപറമ്പിൽ, ഫാ. ജോൺ പുത്തൻവീട്ടിൽ എന്നിവരും 55 വർഷത്തെ പൗരോഹിത്യ ജീവിതം പൂർത്തിയാക്കിയ തോമസച്ചന് കൃതജ്ഞത അർപ്പിച്ചു സംസാരിച്ചു. യുഎസിൽ വരുന്നതിനു മുമ്പ് ഫാ. തോമസ് ഡൽഹി അതിരൂപതയിൽ സേവനം ചെയ്തിരുന്നു.
Next Story