- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ശമ്പള വ്യവസ്ഥ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കാൻബറ സീനിയർ ഡോക്ടർമാർ പണിമുടക്കിലേക്ക്
കാൻബറ: ശമ്പള വ്യവസ്ഥയിൽ പ്രതിഷേധിച്ച് കാൻബറയിലെ പബ്ലിക് ആശുപത്രിയിലെ ഒരു കൂട്ടം സീനിയർ പണിമുടക്കിന് ഒരുങ്ങുന്നു. പണിമുടക്കിന് മുന്നോടിയായുള്ള പ്രതിഷേധമെന്ന നിലയിൽ പ്രൈവറ്റ് രോഗികൾക്ക് ബിൽ നൽകാനും മാനേജർമാരോട് ചർച്ചയ്ക്ക് തയാറാകാനും ജൂണിയർ സ്റ്റാഫിന് പഠിപ്പിക്കാനും തയാറാകുന്നില്ലെന്നാണ് റിപ്പോർട്ട്. പണിമുടക്ക് സംബന്ധിച്ച
കാൻബറ: ശമ്പള വ്യവസ്ഥയിൽ പ്രതിഷേധിച്ച് കാൻബറയിലെ പബ്ലിക് ആശുപത്രിയിലെ ഒരു കൂട്ടം സീനിയർ പണിമുടക്കിന് ഒരുങ്ങുന്നു. പണിമുടക്കിന് മുന്നോടിയായുള്ള പ്രതിഷേധമെന്ന നിലയിൽ പ്രൈവറ്റ് രോഗികൾക്ക് ബിൽ നൽകാനും മാനേജർമാരോട് ചർച്ചയ്ക്ക് തയാറാകാനും ജൂണിയർ സ്റ്റാഫിന് പഠിപ്പിക്കാനും തയാറാകുന്നില്ലെന്നാണ് റിപ്പോർട്ട്. പണിമുടക്ക് സംബന്ധിച്ചുള്ള വോട്ടെടുപ്പ് ഡോക്ടർമാർക്കിടയിൽ നടന്നുവരികയാണിപ്പോൾ. ഈയാഴ്ച വോട്ടെടുപ്പ് പൂർത്തിയാകുമെന്നാണ് കരുതുന്നത്.
പേ സെക്യൂരിറ്റി സംബന്ധിച്ച് സീനിയർ ഡോക്ടർമാർ നടത്തുന്ന പണിമുടക്കിനെ ഏവരും പിന്താങ്ങുമെന്നാണ് റിപ്പോർട്ടുകൾ. അനസ്‌തെറ്റിസ്റ്റുകൾ, ഇന്റൻസീവ് കെയർ സ്‌പെഷ്യലിസ്റ്റുകൾ എന്നിവർ അടങ്ങിയ അമ്പതിലധികം സീനിയർ ഡോക്ടർമാരാണ് പണിമുടക്കിന് ആഹ്വാനം നടത്തിയിരിക്കുന്നത്. ഹെൽത്ത് മിനിസ്റ്റർ സൈമൺ കോർബെല്ലുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഡോക്ടർമാർ പണിമുടക്കുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഫുൾ പേ സംബന്ധിച്ചും മറ്റു ആവശ്യങ്ങൾ ഉന്നയിച്ചും മന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും അവ ഫലവത്താകാതെ പോകുകയായിരുന്നു.
പണിമുടക്കുമായി മുന്നോട്ടു പോകുന്ന ഡോക്ടർമാർ ഇതുസംബന്ധിച്ച മെസേജുകൾ മറ്റു ഡോക്ടർമാർക്ക് നൽകിയിട്ടുണ്ട്. ഡോക്ടർമാരുടെ റീട്ടെൻഷൻ ബോണസുകൾ, അധിക മണിക്കൂറിൽ ജോലി ചെയ്യുന്നതിനുള്ള പേയ്‌മെന്റുകൾതുടങ്ങിയവ സംബന്ധിച്ചുള്ള തർക്കമാണ് പണിമുടക്കിലേക്ക് നയിച്ചിരിക്കുന്നത്. എസിടി ഹെൽത്തിന്റെ വേജ് എഗ്രിമെന്റ് പ്രകാരം ഒരു സ്‌പെഷ്യലിസ്റ്റിന്റെ അടിസ്ഥാന ശമ്പളം 199,000 ഡോളർ ആയാണ് നിജപ്പെടുത്തിയിരിക്കുന്നത്. ഇത് നിലവിൽ ഒരു മെഡിക്കൽ കൺസൾട്ടന്റിന്റെ ശമ്പളത്തെക്കാൾ കുറവാണെന്നാണ് ഡോക്ടർമാരുടെ വാദം. എന്നാൽ കഴിഞ്ഞ വർഷം സീനിയർ ഡോക്ടർമാർക്ക് അധികമായി 70,000 ഡോളർ മുതൽ 593,000 ഡോളർ വരെ നൽകാമെന്ന് പ്രത്യേക എഗ്രിമെന്റ് തയാറാക്കുകയും ചെയ്തിരുന്നു.
അതേസമയം ഡോക്ടർമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയില്ലെന്നും അതേസമയം എല്ലാ വർഷവും അധികമായി നൽകുന്ന വേതനത്തെക്കുറിച്ച് പുനർവിചിന്തനം ചെയ്യുമെന്നുമാണ് മന്ത്രി കോർബെൽ അറിയിച്ചിരിക്കുന്നത്. സ്‌പെഷ്യലിസ്റ്റുകളുടെ ശമ്പളം ഏറെ കൂടുകയോ കുറയുകയോ ചെയ്യാത്ത തരത്തിലായിരിക്കും വേജ് നിജപ്പെടുത്തുക എന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.