- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കെ.സി.എസ്. സീനിയർ സിറ്റിസൺ കുടുംബസംഗമവും താങ്ക്‌സ് ഗിവിങ് ആഘോഷവും 15ന്
ഷിക്കാഗോ: ഷിക്കാഗോ ക്‌നാനായ സീനിയർ സിറ്റിസൺ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സീനിയർ സിറ്റിസൺ കുടുംബകൂട്ടായ്മയും താങ്ക്‌സ് ഗിവിങ് ഡിന്നറും നടത്തുന്നു. 15ന് ശനിയാഴ്ച കെ.സി.എസ്. കമ്മ്യൂണിറ്റി സെന്ററിൽ രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കുടുംബകൂട്ടായ്മയിൽ വിവിധ കലാപരിപാടികൾ, സെമിനാർ, ചർച്ചാ ക്ലാസ്സുകളും ഉണ്ടായിരിക്കുന്നതാണെന്ന് കെ.സി.എസ്. പ്ര
ഷിക്കാഗോ: ഷിക്കാഗോ ക്‌നാനായ സീനിയർ സിറ്റിസൺ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സീനിയർ സിറ്റിസൺ കുടുംബകൂട്ടായ്മയും താങ്ക്‌സ് ഗിവിങ് ഡിന്നറും നടത്തുന്നു. 15ന് ശനിയാഴ്ച കെ.സി.എസ്. കമ്മ്യൂണിറ്റി സെന്ററിൽ രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കുടുംബകൂട്ടായ്മയിൽ വിവിധ കലാപരിപാടികൾ, സെമിനാർ, ചർച്ചാ ക്ലാസ്സുകളും ഉണ്ടായിരിക്കുന്നതാണെന്ന് കെ.സി.എസ്. പ്രസിഡന്റ് ജോർജ് തോട്ടപ്പുറം അറിയിച്ചു.
സീനിയർ സിറ്റിസൺ ഫോറം കോഡിനേറ്ററുമാരായ ജേക്കബ് പുല്ലപ്പള്ളി, ജേക്കബ് മണ്ണാർകാട്ടിൽ, ജോർജ് പുതുശ്ശേരി എന്നിവർ ഭക്ഷണ പാചകത്തിനു നേതൃത്വം കൊടുക്കും. കെ.സി.എസ്. ഭാരവാഹികളായ ജെസ്‌മോൻ പുറമഠത്തിൽ, ജൂബി വെന്നലശ്ശേരി, ബാബു തൈപ്പറമ്പിൽ, ജെസ്റ്റിൻ തെങ്ങനാട്ട്, നിയുക്ത കെ.സി.എസ്. പ്രസിഡന്റ് ജോസ് കണിയാലി എന്നിവർ ആഘോഷപരിപാടിയിൽ സംബന്ധിക്കുന്നതാണ്. എല്ലാ സീനിയർ സിറ്റിസൺ അംഗങ്ങളും ആഘോഷപരിപാടിയിൽ സംസഹകരണമെന്ന് അഭ്യർത്ഥിക്കുന്നതായി സംഘാടകർ അറിയിച്ചു. ജൂബി വെന്നലശ്ശേരി അറിയിച്ചതാണിത്.



