ന്യൂഡൽഹി: ഹോക്കി താരം ഗുർബജ് സിംഗിനെ ഒൻപതു മാസത്തേയ്ക്ക് ദേശീയ ടീമിൽ നിന്നും ഹോക്കി ഇന്ത്യ സസ്‌പെൻഡു ചെയ്തു. പരിശീലകരോടുള്ള നിസഹരണത്തിനും താരങ്ങൾക്കിടയിൽ വിഭാഗീയതയും സൃഷ്ടിച്ചതിനുമാണ് മിഡ്ഫീൽഡർ ഗുർബജിനെതിരെ നടപടിയുണ്ടായത്. ജൂലൈയിൽ ആൻവെർപ്പിൽ നടന്ന ഹോക്കി വേൾഡ് ലീഗിനു ശേഷം മുൻകോച്ച് ജൂഡ് ഫെലിക്‌സ് ഗുർബജ് സിംഗിനെതിരെ അച്ചടക്ക സമിതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇത് പരിശോധിച്ച ഹർബിന്ദർ സിംഗിന്റെ നേതൃത്വത്തിലുള്ള ഹോക്കി ഇന്ത്യയുടെ നാലംഗ അച്ചടക്ക സമിതിയാണ് താരത്തെ ഒൻപത് മാസത്തേയ്ക്ക് വിലക്കിയത്.