- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- STOCK MARKET
തുടക്കത്തിൽ തിളങ്ങിയെങ്കിലും നേട്ടമുണ്ടാക്കാതെ ഓഹരി വിപണി; സെൻസെക്സ് ക്ലോസ് ചെയ്തത് 95 പോയന്റ് നഷ്ടത്തിൽ
മുംബൈ: നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തിൽ. സെൻസെക്സ് 95.09 പോയന്റ് നഷ്ടത്തിൽ 38,990.94ലിലും നിഫ്റ്റി 7.50 പോയന്റ് താഴ്ന്ന് 11,527.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1452 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1199 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 176 ഓഹരികൾക്ക് മാറ്റമില്ല.
ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ഹിൻഡാൽകോ, ആക്സിസ് ബാങ്ക്, കൊട്ടക്മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായിരുന്നു. ഭാരതി ഇൻഫ്രടെൽ, ഗ്രാസിം, ടൈറ്റാൻ കമ്പനി, യുപിഎൽ, വിപ്രോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐടി, ഫാർമ, ഓട്ടോ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ബാങ്ക്, ലോഹം എന്നീ വിഭാഗങ്ങളിലെ ഓഹരികൾ സമ്മർദംനേരിട്ടു.
മറുനാടന് ഡെസ്ക്
Next Story