ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ ഇടവകയിൽ കഴിഞ്ഞ ആറുമാസക്കാലം അസിസ്റ്റന്റ് വികാരിയായി സേവനം അനുഷ്ഠിച്ച ശേഷം ബാൾട്ടിമോറിലെ സെന്റ് അൽഫോൻസാ ദേവാലയ വികാരിയായി സ്ഥാനമേൽക്കുന്ന ഫാ. സെബി ചിറ്റിലപ്പള്ളിക്ക് സ്‌നേഹോഷ്മളമായ ആശംസകൾ നേർന്നു.

ഇടവക വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, സെബി അച്ചന്റെ സേവനങ്ങൾക്ക് ഹൃദയംഗമമായ നന്ദിയും ആശംസകളും നേർന്നു. അച്ചന്റെ പുതിയ നിയോഗത്തിൽ അജഗണങ്ങൾക്കായി ദൈവേഷ്ടപ്രകാരം പ്രവർത്തിക്കാനുള്ള അനുഗ്രഹങ്ങൾക്കായി പ്രാർത്ഥിക്കുന്നുവെന്നും അഗസ്റ്റിനച്ചൻ പറഞ്ഞു.

കുട്ടികൾക്കായുള്ള ഇംഗ്ലീഷ് കുർബാനയ്ക്കുശേഷം അച്ചന് മതബോധന സ്‌കൂളിന്റെ നേതൃത്വത്തിൽ ആശംസകൾ അർപ്പിച്ചു. ഗുഡ്‌വിൻ ഫ്രാൻസീസ് നന്ദി അറിയിച്ചതോടൊപ്പം കുഞ്ഞുങ്ങൾ ആത്മീയ ബൊക്കെ നൽകി. പതിനെട്ടാം തീയതി പാരീഷ് കൗൺസിൽ അംഗങ്ങൾ പ്രത്യേക യോഗത്തിൽ വച്ച് അച്ചന് നന്ദി അറിയിച്ചതോടൊപ്പം ആശംസകൾ നേരുകയും ചെയ്തു. ബീന വള്ളിക്കളം അറിയിച്ചതാണിത്.