കുവൈറ്റ് സിറ്റി: കുവൈറ്റ് വിട്ട് പോകുന്ന കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ (KODPAK) ന്റെ മുൻ ഉപദേശക സമിതി ആംഗങ്ങളായ എബ്രഹാം മാലത്തിനും,ീടിപി പോത്തനും സംഘടനയുടെ വക യാത്രയയപ്പ് നല്കി.

അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് വൈസ് പ്രസിഡന്റ് ഭൂപേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സുമേഷ് സ്വാഗതം പറയുകയും,കുവൈറ്റ് വിട്ട് പോകുന്ന എബ്രഹാം മാലത്തിന് മുൻ പ്രസിഡന്റ് അനൂപ് സോമൻ സംഘടനയുടെ വക മൊമെന്റോ നല്കി ആദരിക്കുകയും ചെയ്തു ,ടിപി പോത്തന് ജോയിന്റ് ട്രഷറർ ജോജോ മൊമെന്റോ നല്കി ആദരിക്കുകയും ചെയ്തു.

മുൻ പ്രസിഡന്റ് അനൂപ് സോമൻ,വനിതാ സമാജം അംഗം ശ്രീമതി.ബെർളി എന്നിവർ ആശംസ അർപ്പിക്കുകയും ചെയ്തു.തുർന്ന് എബ്രഹാം മാലത്തും,ടിപി പോത്തനും സംസാരിച്ചു.ജോയിന്റ് ട്രഷറർ ജോജോ നന്ദി പറയുകയും ചെയ്തു.ജോയിന്റ് സെക്രട്ടറി മാരായ രതീഷ് കുമ്പളത്,വിജോ കെവി എന്നിവർ നേതൃത്വം നല്കി