- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിത്രകാരൻ ഇസ്ഹാഖിനും കുടുംബത്തിനും യാത്രയയപ്പ് നൽകി
റിയാദ്: സൗദി അറേബ്യയിൽ മൂന്നര പതിറ്റാണ്ടിലേറെ തന്റെ വരകൾ കൊണ്ട് സ്വദേശികളുടെയും , വിദേശികളുടെയും മനം കവർന്ന സൗദി പത്രത്തിൽ ഡിസൈനറായ ചിത്രകാരൻ മലപ്പുറം പൂക്കോട്ടുംപാടം സ്വദേശി ഇസ്ഹാഖ് വി പി ക്കും ഭാര്യ നജ്മ ഇസ്ഹാഖിനും റിയാദ് ടാക്കീസ് യാത്രയയപ്പ് നൽകി ,
കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് ചെറിയ രീതിയിൽ മലാസ് അൽ മാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡണ്ട് ഷാൻ പെരുമ്പാവൂർ അധ്യക്ഷത വഹിച്ചു , ജോയിന്റ് സെക്രട്ടറി ഹരി കായംകുളം സ്വാഗതവും ജോയിന്റ് ട്രഷറർ ഷാഫി നിലമ്പൂർ നന്ദി പറഞ്ഞു ,
കോഡിനേറ്റർ ഷൈജു പച്ച ഉപഹാരം കൈമാറി , സാമൂഹിക പ്രവർത്തകൻ മുജീബ് കായംകുളം , ഉപദേശകസമിതി അംഗങ്ങളായ സലാം പെരുമ്പാവൂർ , ഡൊമിനിക് സാവിയോ , ആർട്‌സ് കൺവീനർ ഷാനവാസ് ആലുങ്ങൽ , റിജോഷ് കടലുണ്ടി , തങ്കച്ചൻ വർഗീസ്, റഫീഖ് തങ്ങൾ , ഷഫീഖ് പാറയിൽ , ജിബിൻ സമദ് എന്നവർ ആശംസകൾ നേർന്നു ,
റിയാദ് ടാക്കിസിന്റെ മിക്ക പരിപാടികളിലും ഈ ചിത്രകലാ കുടുംബത്തിന്റെ കൈയൊപ്പ് പതിയാറുണ്ടായിരുന്നു .സൗദിഅറേബ്യയുടെ 90ആം ദേശിയദിനആഘോത്തിൽ ഉൾപ്പെടെ ഇസ്ഹാഖ്കയുടെ കരവിരുതിൽ വിരിഞ്ഞ നിരവധി ചിത്രങ്ങൾ ചരിത്രത്തിന്റെ ഭാഗമായെന്നുള്ളത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്നതാണ്.
മിക്ക സംഘടനകൾ നടത്തുന്ന ചിത്രരചന മത്സരത്തിന്റെ വിധി കർത്താവായും , ഉപദേശകനായും ഒക്കെ നിറഞ്ഞു നിന്നിരുന്ന ഇസ്ഹാഖയുടെ നാട്ടിലേക്കുള്ള തിരിച്ചുപോക്ക് റിയാദിലെ പ്രവാസി സമൂഹത്തിന് വലിയ നഷ്ടമാണെന്ന് അഭിപ്രായപ്പെട്ടു.
തുടർന്ന് ഇസ്ഹാഖ് തന്റെ മൂന്നര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ച് സംസാരിച്ചു.മക്കളായ ആരിഫ, ജുമാന എന്നിവരും ചിത്രകലയുമായി ബ്ലോഗുകളിലുൾപ്പെടെ സമൂഹമാധ്യമങ്ങളിൽ സജീവമാണ് , അവർ രണ്ട് വർഷം മുന്നേ നാട്ടിലേക്ക് തിരിച്ചിരുന്നു