ഹറിൻ കേരളീയ സമാജത്തിലെ മുതിർന്ന അംഗങ്ങളായ പി ടി തോമസ് , വി വി നാരായൺ , ദാമു കോറോത് എന്നിവർക്ക് ബഹറിൻ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ പോകുന്ന അവസരത്തിൽ ബഹറിനിലെ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സമാജം പ്രസിഡന്റ് ; പി വി രാധാകൃഷ്ണ പിള്ള മൊമെന്റോയും,സമാജം ജനറൽ സെക്രട്ടറി ; വർഗ്ഗീസ് കാരക്കൽ പൊന്നാടയും അണിയിച്ചു സമാജത്തിന്റെ യാത്രയയപ്പ് നൽകി.

സമാജം വൈസ് പ്രസിഡന്റ് ; ദേവദാസ് കുന്നത്ത് ,അസിസ്റ്റന്റ് സെക്രട്ടറി ; വർഗ്ഗീസ് ,മെംബർഷിപ്പ് സെക്രട്ടറി ശരത് നായർ ,ലൈബ്രറി സെക്രട്ടറി വിനൂപ് , സ്പോർട്സ് സെക്രട്ടറി ; പോൾസൺ എന്നിവർ വേദിയിൽ സന്നിഹിതനായിരുന്നു.ബഹ്റൈനിൽ കോവിഡ് ബാധിച്ചു മരണപ്പെട്ട ; ജയദേവന്റെ കുടുംബത്തിനുള്ള ഒരു ലക്ഷം രൂപയുടെ ധനസഹായം ചടങ്ങിൽ കൈമാറി