- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബ്ബാസ് പാലത്ത്, സി ജോയ് എന്നിവർക്ക് കേളി യാത്രയയപ്പ് നൽകി
റിയാദ്: റിയാദിലെ മലയാളി സമൂഹത്തിൽ പൊതുരംഗത്തെ നിറ സാന്നിധ്യവും സി പി എം അനുകൂല പ്രവാസി സംഘടനയായ കേളി കലാ സാംസ്‌കാരിക വേദിയുടെ നേതൃ തലത്തിൽ പ്രവർത്തിക്കുന്നവരുമായ അബ്ബാസ് പാലത്ത്, സി ജോയ് എന്നിവർക്ക് സംഘടന യാത്രയയപ്പ് നൽകി. ഏതാണ്ട് മൂന്ന് പതിറ്റാണ്ടു കാലത്തെ പ്രവാസ അനുഭവങ്ങളുള്ളവരാണ് ഇരുവരും.
കേളി കലാസാംസ്‌കാരിക വേദി മുസാമിയ ഏരിയ ജോ: സെക്രട്ടറിയും ഏരിയ സൈബർ വിങ് കൺവീനറുമായ അബ്ബാസ് പാലത്ത് ഇരുപത്തിയെട്ട് വർഷത്തെ പ്രാവാസ ജീവിതം അവസാനിപ്പിച്ചാണ് സ്വദേശത്തേക്ക് മടങ്ങുന്നത്. ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുർമ്മയിലെ ഓഡിറ്റോറിയത്തിൽ നടത്തിയ യാത്രയയപ്പ് യോഗത്തിൽ മുസാമിയ ഏരിയ വൈസ് പ്രസിഡന്റ് വിജയൻ അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി ഷമീർ എം.കെ.പുലമാന്തോൾ സ്വാഗതം പറഞ്ഞ ചടങ്ങിൽ കേളി പ്രസിഡന്റ് ഷമീർ കുന്നുമ്മൽ, ജോ: സെക്രട്ടറി സുരേഷ് കണ്ണപുരം, വൈസ് പ്രസിഡന്റുമാരായ സുരേന്ദ്രൻ കൂട്ടായി, ചന്ദ്രൻ തെരുവത്ത്, സെക്രട്ടറിയേറ്റ് അംഗം പ്രഭാകരൻ കണ്ടോന്താർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മധു ബാലുശ്ശേരി, പ്രദീപ്, ബദിയ രക്ഷാധികാരി സമിതി അംഗം ശങ്കർ, ഏരിയ ജീവകാരുണ്യ വിഭാഗം കൺവീനർ നിസാർ, കെഎംസിസി പ്രതിനിധി ബഷീർ, വോളിബോൾ ടീം പ്രതിനിധി റസാഖ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കോഴിക്കോട് പാലത്ത് സ്വദേശിയായ അബ്ബാസ് ദുർമ്മ മേഖലയിൽ കേളി രൂപീകരിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു. കേളിയുടെ ദുർമ്മ യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ്, ട്രഷറർ, മുസാമിയ ഏരിയ പ്രസിഡന്റ്, ജീവരുണ്യ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഏരിയ കമ്മറ്റിയുടെ ഉപഹാരം ഏരിയ സെക്രട്ടറി ഷമീർ എം.കെ യും, ബദിയ രക്ഷാധികാരി സമിതിയുടെ ഉപഹാരം ശങ്കറും, വോളിബോൾ ടീമിന്റെ ഉപഹാരം ടീം അംഗങ്ങളും അബ്ബാസിന് കൈമാറി. അബ്ബാസ് യത്രയയപ്പിന് നന്ദി പറഞ്ഞു.
കഴിഞ്ഞ 27 വർഷമായി റിയാദിൽ ഒരു വാഹന വർക്ക്‌ഷോപ്പിലെ പെയിന്റിങ് ജോലി ചെയ്തു വരികയാണ് ജോയി കൊല്ലം വാടി സ്വദേശി കേളി കലാസാംസ്‌കാരിക വേദി നസീം ഏരിയ ഷാര ഹംസ യൂണിറ്റ് എക്‌സിക്യു്ട്ടീവ് അംഗം സി ജോയ്. യാത്രയയപ്പു യോഗത്തിൽ യൂണിറ്റ് സെക്രട്ടറി സജീവ് സ്വാഗതം പറഞ്ഞു.
യൂണിറ്റ് പ്രസിഡന്റ് ഹാരിസ് അധ്യക്ഷതയും കേളി രക്ഷാധികാരി അംഗം ഗോപിനാഥൻ വേങ്ങര, നസീം ഏരിയ സെക്രട്ടറി ജോഷി പെരിഞ്ഞനം, ഷാജി കെ.ഇ., ഉല്ലാസൻ, അൻസാരി, ഷറഫുദീൻ, രവിന്ദ്രനാഥൻ, ഗോപാലൻ, വിഷ്ണു എന്നിവർ ആശംസകളർപ്പിച്ചും സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി സജീവ് ജോയിക്ക് കൈമാറി. യാത്രയയപ്പിന് ജോയി നന്ദി പറഞ്ഞു.