പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കലാ സാംസ്കാരിക , നാടക പ്രവർത്തകൻ,നാലര പതിറ്റാണ്ട് കാലമായി ബഹ്റൈനിലെ കലാ സാംസ്കാരിക , നാടക രംഗങ്ങളിൽ സജീവ സാന്നിധ്യമായ അതുല്ല്യ പ്രതിഭദാമു കോറോത്തിന്'പവിഴദ്വീപിലെ കോഴിക്കോട്ടുകാർ'സ്‌നേഹ നിർഭരമായ യാത്രയയപ്പ് നൽകി.

കഴിഞ്ഞ ദിവസം അദ്ലിയ യിൽ വച്ചായിരുന്നു യാത്രയയപ്പ് സംഘടിപ്പിച്ചത് . ചടങ്ങിൽ' പവിഴദ്വീപിലെ കോഴിക്കോട്ടുകാർ' ആക്റ്റിങ് പ്രസിഡന്റ് ശിവകുമാർകൊല്ലറോത്ത് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സി.അജ്മൽ സ്വാഗതം ആശംസിച്ചു.ട്രഷറർ ബാബു.ജി.നായർ , അഷ്റഫ് കാട്ടിലപീടിക , സുനിൽ വില്യാപ്പള്ളി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ദാമു കോറോത്തിന് പൊന്നാടയും , ഉപഹാരവും സമർപ്പിച്ചു.
അദ്ദേഹം മറുപടി പ്രസംഗം നടത്തി. കെ.ഇ സതീഷ് നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു.