മനാമ. ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ കീഴിൽ രണ്ടു വർഷമായി വളരെ വിജയ പ്രദമായ രീതിയിൽ നടന്നു വരുന്ന ഫാംവില്ല ജൈവ കൃഷി മത്സരത്തിന്റെ ജീഫ് ജഡ്ജ് വർഗീസിന് ലളിതവും എന്നാൽ ഹൃദ്യവുമായ യാത്രയായപ്പ് നൽകി.

കോവിഡ് മാനദണ്ഡങ്ങൾ അനുസരിച് വർഗീസിന്റെ ബഹ്റൈനിലെ കൃഷിയിടത്തിൽ വെച്ചു ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി അദ്ദേഹത്തിന് മൊമെന്റോ നൽകി ആദരിച്ചു.

ഒരു കൃഷിക്കാരനായ വർഗീസ് ഒരുപാട് അവാർഡുകൾ വാങ്ങി കൂട്ടിയിട്ടുണ്ട്. ഈ പ്രവാസ മണ്ണിലും ഫല ഭൂവിഷ്ഠമായ നൂറു മേനി വിളയിക്കുന്നതിൽ ബഹ്റൈനിലെത്തിയ കാലം മുതൽ ശ്രദ്ധാലുവായിരുന്നു.

ജോലി സ്ഥലതിന്നടുത്തായി വലിയൊരു സ്ഥലത്ത് പച്ചക്കറികളും മറ്റു അനുവന്ധ കൃഷികളും അദ്ദേഹം വര്ഷങ്ങളായി നെയ്‌തെടുത്ത മുതൽ കൂട്ടാണ്. ഇത് കാണാൻ നിരവധി പേര് അവിടെ വരുന്നത് ഒരു കൗതുക കാഴ്ചയാണ്. ഓരോ വിളവെടുപ്പിനും ആയിരം കിലോ ഈത്തപ്പഴം കിട്ടുന്നതായി വർഗീസ് കെഎംസിസി ഭാരവാഹികളോട് പറഞ്ഞു.

ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ കണ്ടിതാഴ, വൈസ് പ്രസിഡന്റ്‌റുമാരായ ശരീഫ് വില്ലിയപള്ളി, അഷ്റഫ് അഴിയൂർ, സെക്രട്ടറി കാസിം നൊച്ചാട് എന്നിവർ പങ്കെടുത്തു.ഫാംവില്ല കൺവീനർമാരായ ഇസ്ഹാഖ് വില്ലിയപള്ളി സ്വാഗതവും, ജെപികെ തിക്കോടി നന്ദിയും പറഞ്ഞു.