മസ്‌കിറ്റ് ഡാളസ് : ഡാളസ് സെന്റ് പോൾസ് മാർത്തോമ ഇടവക വികാരിയായ കഴിഞ്ഞ മൂന്നു വർഷം സ്തുത്യർഹ സേവനമനുഷ്ഠിച്ച് കേരളത്തിലേക്ക് തിരിച്ച് പോകുന്ന റവ : മാത്യു ജോസഫിന് (മനോജച്ചൻ) വികാരനിർഭരമായ യാത്രയയപ്പ് നൽകി .

ഏപ്രിൽ 18 ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനക്ക് ശേഷം നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് എം.സി അലക്‌സാണ്ടർ അധ്യക്ഷത വഹിച്ചു . ലീഡർ മാത്യു സി. ജോർജിന്റെ പ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു. ഇടവക സെക്രട്ടറി തോമസ് ഈശോ അച്ചനേയും കുടുംബാംഗങ്ങളേയും സമ്മേളനത്തിലേക്കു സ്വാഗതം ചെയ്തു. സെന്റ് പോൾസ് ഇടവകയുടെ ആത്മീയവും ഭൗതീകവുമായ വളർച്ചയിൽ മനോജച്ചൻ വഹിച്ച പങ്കിനെകുറിച്ചു അധ്യക്ഷ പ്രസംഗത്തിൽ എം. സി. അലക്സാണ്ടർ പ്രതിപാദിച്ചു.

ജോതം സൈമൺ, ജാനറ്റ് ഫിലിപ്പ്, സൂസൻ കുര്യൻ, അലക്സ് കോശി, ജോൺ തോമസ്, റോബി ചേലങ്കരി, ജേക്കബ് അബ്രഹാം, രമണി ഐപ്പ്, എബി തോമസ്, കെ. എസ്. മാത്യു, തോമസ് മാത്യു, അബ്രഹാം മേപ്പുറത്ത്, സുമ ഫിലിപ്പ്, ഷിബു ചാക്കോ, രാജു വർഗീസ്, അനിൽ മാത്യു, ജോളി ബാബു, ഫിൽ മാത്യു എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ആശംസകൾ നേർന്നു. കെ. ഒ. സാംകുഞ്ഞ്, രചിച്ച് സംഗീതം പകർന്ന യാത്രമംഗളഗാനം സാം കുഞ്ഞ് തന്നെ ആലപിച്ചു. മനോജ് അച്ചന് ഇടവകയുടെ സമ്മാനം ട്രസ്റ്റി എൻ. വി. അബ്രഹാം കൈമാറി.

2018 ൽ അമേരിക്കയിൽ എത്തി മൂന്നുവർഷം ഇടവകയുടെ വികാരിയായി പ്രവർത്തിച്ചപ്പോൾ ലഭിച്ച എല്ലാ സഹായ സഹകരണങ്ങൾക്കും അച്ചൻ നന്ദി അറിയിച്ചു. കോവിഡ് മഹാമാരിയുടെ മധ്യത്തിലും ഇടവകയുടെ ആത്മീയ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുവാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്ന് അച്ചൻ കൂട്ടിച്ചേർത്തു. സുജ കൊച്ചമ്മയും ഇടവക ജനങ്ങൾക്ക് നന്ദിരേഖപ്പെടുത്തി. ടെന്നി കോരുതിന്റെ പ്രാർത്ഥനയോടും വികാരിയുടെ ആശീർവാദത്തോടും യോഗം സമാപിച്ചു.