മനാമ:രണ്ട് പതിറ്റാണ്ടിന്റെ ബഹ്റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് കൊണ്ട് നാട്ടിൽ പോകുന്ന മാറ്റ് ബഹ്റൈന്റെ മെമ്പറും മുൻ എക്‌സിക്യൂട്ടീവ് അംഗവും ബഹ്റൈൻ റോയൽ ചാരിറ്റിയുടെ ഒഫീഷ്യൽ ഫോട്ടോ ഗ്രാഫറുമായിരുന്ന നവാസ് അലി വാളൂരിന് യാത്രയയ്‌പ്പ് നൽകി.

മനാമ ഗോൾഡ് സിറ്റി കെ സിറ്റി ബിസിനെസ് സെന്ററിൽ വെച്ച് മാറ്റ് ബഹ്റൈൻ പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം മാറ്റ് ബഹ്റൈന്റെ മെമന്റോ നൽകി. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷാജഹാൻ മാള, സാദിഖ് തളിക്കുളം എന്നിവർ സന്നിഹിതരായിരുന്നു. കോവിഡ് പ്രോട്ടോകോൾ ഉള്ളതിനാൽ കൂടുതൽ അംഗങ്ങൾ പങ്കെടുത്തില്ല