ഒർലാന്റോ: സ്തുത്യർഹമായ സേവനത്തിനുശേഷം നാട്ടിലേക്കു മടങ്ങുന്ന ഒർലാന്റോ സെന്റ് മേരീസ് സീറോമലബാർ കാത്തോലിക്ക ദേവാലയ വികാരി റവ. ജോർജ് ജോൺ കുപ്പയിലച്ചന് ഒർലാന്റോ റീജിണൽ യുണൈറ്റഡ് മലയാളി അസ്സോസിയേഷൻ (ഒരുമ) യാത്രയയപ്പ് നൽകി. പ്രസിഡന്റ് സോണി തോമസ് ജോർജ്അച്ചനെ സദസ്സിലെക്കു സ്വാഗതംചെയ്യുകയും കഴിഞ്ഞ നാലു വർഷക്കാലമായി ഒർലാന്റോയിലെ മലയാളി സമൂഹത്തിനു അച്ചൻ നൽകിയ സ്തുത്യർഹമായ സേവനത്തിനു നന്ദി രേഖപ്പെടുത്തിക്കൊണ്ട് ആശംസഫലകം സമർപ്പിക്കുകയും ചെയ്തു.

എക്‌സിക്യൂട്ടീവിനെ പ്രതിനിധീകരിച്ച് മുൻകാല പ്രസിഡന്റ്മാരായ അശോക് മേനോൻ, സജി ജോൺ, ഷാജി തൂമ്പുങ്കൽ, സായിറാം, ദയാ കാമ്പിയിൽ എന്നിവരും നിഷാ മറ്റവും യൂത്ത് കോർഡിനേറ്റർ സാറാ കാമ്പിയിലും ആശoസകൾ അർപ്പിച്ചു. തുടർന്ന് സ്ഥാപക പ്രസിഡന്റ്മാരായ. സജി ജോണും അശോക് മേനോനും, റവ. ജോർജ് കുപ്പയിലച്ചന് ഒരുമയുടെ സ്‌നേഹോപഹാരം നൽകി ആദരിച്ചു.

വൈസ് പ്രസിഡന്റ് സുരേഷ് നായർ ആശംസപത്രം കൈമാറുകയും സെക്രട്ടറിജോമിൻ മാത്യു കൃതഞ്ഞത അർപ്പിക്കുകയും ചെയ്തു. മറുപടി പ്രസംഗത്തിൽ ജോർജ്അച്ചൻ ഒരുമയുടെ സ്‌നേഹത്തിനും സഹകരണത്തിനും നന്ദി പ്രകാശിപ്പിച്ചു.