കോർക്ക്: അയർലണ്ടിൽ നിന്നും ഓസ്‌ട്രേലിയായിലെ സിഡ്‌നിലേക്ക് പ്രവാസ ജീവിതം മാറ്റുന്ന ബിജു നിഷ ദമ്പതികൾക്ക് കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ സ്‌നേഹത്തിന്റെ ഭാഷയിൽ യാത്രയയപ്പ് നൽകി.

നവംബർ മാസം 7 തീയതി ബിജുവും കുടുംബവും കോർക്കിൽ നിന്നും സിഡ്‌നിയിലേക്ക് യാത്രതിരിച്ചു. കോർക്ക് പ്രവാസി അസോസിയേഷന്റെ സജീവ പ്രവർത്തകനും സർവ്വോപരി ഒരു നല്ല കലാകാരനും കൂടിയായിരുന്നു. എല്ലാം വർഷവും ഓണാഘോഷത്തോടനുബന്ധിച്ചു മാവേലിയായി അരങ്ങത്തെത്തുന്നത് ബിജുവായിരുന്നു, കൂടാതെ ആസോസിയേഷന്റെ ആരംഭകാലം കാലം മുതൽ തന്നെ എക്‌സിക്യൂട്ടീവ് മെമ്പർ അയി പ്രവർത്തിച്ച് വരികയും ചെയ്തിരുന്നു.

ബിജുവിന്റെ വസതിയിൽ കൂടിയ ചടങ്ങിൽ സാജൻ ചെറിയാൻ ബിജുവിന്റെ മുൻകാല പ്രവർത്തനങ്ങളെ പ്രശംസിക്കുകയും കോർക്ക് പ്രവാസി അസോസിയേഷന്റെ പേരിൽലുള്ള നന്ദി അറിയിക്കുകയും ചെയ്തു, കൂടാതെ മുന്നോടട്ടുള്ള ജീവിതത്തിൽ എല്ലാ ഭാവുകങ്ങളും ആശംസിച്ചുകൊണ്ട് അസോസിയേഷൻ പ്രസിഡന്റ് ബിനു തോമസ് ഒരു മൊമന്റോ നൽകി ആദരിക്കുകയും ചെയ്തു.