- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാ. വർഗീസ് വാവോലിക്ക് യാത്രയയപ്പ് നൽകി
കാൻബറ: കഴിഞ്ഞ പത്തു വർഷത്തിലേറെ ആയി കാൻബറയിൽ സീറോ മലബാർ കാതോലിക്കാ സമൂഹത്തിനു ആൽമീയ നേതൃത്വം നൽകിയിരുന്ന ഫാ. വർഗീസ് വാവോലിക്കു യാത്രയയപ്പ് നൽകി. ബ്രിസ്ബേൻ സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ ഇടവക വികാരിയായാണ് പുതിയ നിയമനം. സീറോ മലബാർ സമൂഹത്തിന്റെ അസിസ്റ്റന്റ് ചാപ്ലയിൻ, ചാപ്ലയിൻ, തുടർന്നു സെന്റ് അൽഫോൻസാ ഇടവക വികാരി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. പാലക്കാട് രൂപതയിൽ വൈദികനായി പ്രവർത്തിച്ചു വരികെ 2005 നവംബർ 5 -നാണു ഫാ. വർഗീസ് ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ എത്തുന്നത്. കാൻബറ - ഗോൾബോൺ രൂപതയിലെ വിവിധ ഇടവകകളിലും കത്തീഡ്രൽ ദേവാലയത്തിലും വികാരിയായി പ്രവർത്തിച്ചു. ഇതിനൊപ്പം തന്നെ സീറോ മലബാർ സമൂഹത്തിനും സേവനം ചെയ്തു. ഓസ്ട്രേലിയയിൽ സീറോ മലബാർ രൂപത പ്രവർത്തനം ആരംഭിച്ചത് മുതൽ രൂപതയുടെ മതബോധന വിഭാഗം ഡിറക്ടറും ആയി പ്രവർത്തിച്ചു വരികയാണ്. ചെറുപുഷ്പ മിഷൻ ലീഗ്, തിരുബാല സഖ്യം, സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് എന്നിവ ഓസ്ട്രേലിയയിൽ തുടക്കമിടുന്നതിനു നേതൃത്വം നൽകി. മലയാളി സമൂഹത്തിനൊപ്പം തദ്ദേശീയരായ ഓസ
കാൻബറ: കഴിഞ്ഞ പത്തു വർഷത്തിലേറെ ആയി കാൻബറയിൽ സീറോ മലബാർ കാതോലിക്കാ സമൂഹത്തിനു ആൽമീയ നേതൃത്വം നൽകിയിരുന്ന ഫാ. വർഗീസ് വാവോലിക്കു യാത്രയയപ്പ് നൽകി. ബ്രിസ്ബേൻ സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ ഇടവക വികാരിയായാണ് പുതിയ നിയമനം. സീറോ മലബാർ സമൂഹത്തിന്റെ അസിസ്റ്റന്റ് ചാപ്ലയിൻ, ചാപ്ലയിൻ, തുടർന്നു സെന്റ് അൽഫോൻസാ ഇടവക വികാരി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
പാലക്കാട് രൂപതയിൽ വൈദികനായി പ്രവർത്തിച്ചു വരികെ 2005 നവംബർ 5 -നാണു ഫാ. വർഗീസ് ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ എത്തുന്നത്. കാൻബറ - ഗോൾബോൺ രൂപതയിലെ വിവിധ ഇടവകകളിലും കത്തീഡ്രൽ ദേവാലയത്തിലും വികാരിയായി പ്രവർത്തിച്ചു. ഇതിനൊപ്പം തന്നെ സീറോ മലബാർ സമൂഹത്തിനും സേവനം ചെയ്തു. ഓസ്ട്രേലിയയിൽ സീറോ മലബാർ രൂപത പ്രവർത്തനം ആരംഭിച്ചത് മുതൽ രൂപതയുടെ മതബോധന വിഭാഗം ഡിറക്ടറും ആയി പ്രവർത്തിച്ചു വരികയാണ്. ചെറുപുഷ്പ മിഷൻ ലീഗ്, തിരുബാല സഖ്യം, സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് എന്നിവ ഓസ്ട്രേലിയയിൽ തുടക്കമിടുന്നതിനു നേതൃത്വം നൽകി.
മലയാളി സമൂഹത്തിനൊപ്പം തദ്ദേശീയരായ ഓസ്ട്രേലിയൻസിനും മറ്റു കമ്മ്യൂണിറ്റിക്കാർക്കും ഏറെ പ്രിയങ്കരനായിരുന്നു. സെന്റ്. അൽഫോൻസാ ഇടവക, കാൻബറ മലയാളി അസോസിയേഷൻ, വിവിധ സംഘടനകൾ, വാർഡ് കൂട്ടായ്മകൾ എന്നിവ അച്ചന് യാത്ര അയപ്പ് നൽകി.