റിയാദ്: ഗൾഫ് മാദ്ധ്യമത്തിന്റെ' റിയാദ് ബ്യൂറോ ഇൻ ചാർജും സീനിയർ റിപ്പോർട്ടറുമായ ഇനാം റഹ്മാന് റിയാദ് ഇന്ത്യൻ മീഡിയ ഫോറം യാത്രയയപ്പ് നൽകി. 'മൂന്ന് വർഷം മുമ്പ് ഡെപ്യൂട്ടേഷനിൽ സൗദി അറേബ്യയിലത്തെിയ ഇനാം ഔദ്യോഗിക കാലാവധി പൂർത്തിയാക്കിയാണ് മാതൃസ്ഥാപനത്തിലേക്ക് മടങ്ങുന്നത്.

'ഗൾഫ് മാദ്ധ്യമം ദമ്മാം, റിയാദ് ബ്യൂറോകളിൽ പ്രവർത്തിച്ചു. നേരത്തെ മസ്‌കത്ത്, ദുബൈ ബ്യൂറോയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പാലക്കാട് മണ്ണാർക്കാട് സ്വദേശിയാണ്. 2000ൽ മാദ്ധ്യമത്തിൽ ചേർന്നു. കോഴിക്കോട്, മലപ്പുറം, ബംഗളുരു യൂനിറ്റുകളിലും ന്യൂഡൽഹി ബ്യൂറോയിലും ജോലി ചെയ്തിട്ടുണ്ട്.

യാത്രയയപ്പ് ചടങ്ങിൽ ഫോറം പ്രസിഡന്റ് നാസർ കാരന്തൂർ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് ബഷീർ പാങ്ങോട് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും കോളമിസ്റ്റുമായ എം. റഷീദിന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. ട്രഷറർ റശീദ് ഖാസിമി, ഉബൈദ് എടവണ്ണ, സുലൈമാൻ ഊരകം, കെ.സി.എം അബ്ദുല്ല, ജലീൽ ആലപ്പുഴ, ഷാജി ലാൽ, നജിം കൊച്ചുകലുങ്ക് എന്നിവർ സംസാരിച്ചു. യാസീൻ അബ്ദുല്ല കവിത ചൊല്ലി. ആക്ടിങ് ജനറൽ സെക്രട്ടറി അക്‌ബർ വേങ്ങാട്ട് സ്വാഗതവും ചീഫ് കോഓർഡിനേറ്റർ ഷംനാദ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.