സുദീർഘമായ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലേക്കു സ്ഥിര താമസത്തിനായി പോകുന്ന സെന്റ്. തോമസ് ഈവാഞ്ചെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ,കുവൈറ്റ് ഇടവകാംഗമായ തോമസ് വർഗീസിനും (രാജു) വത്സമ്മതോമസ് വർഗീസിനും, യാത്രയയപ്പ് നൽകി .കുമ്പനാട് സ്വദേശിയായ തോമസ് ഈ കഴിഞ്ഞ നാളുകളിലെല്ലാംഇടവകയുടെ എല്ലാ ഔദ്യോഗിക ഭാരവാഹിത്വങ്ങളും ഏറ്റെടുക്കയും എല്ലാപ്രവർത്തനങ്ങളും വളരെയധികം ഉത്തര വാദിത്തത്തോടും എത്രയുംആത്മാർദ്ധമായും ഭംഗിയായും നിർവഹിക്കുകയും ചെയ്തിരുന്ന വ്യക്തിആയിരുന്നു എന്ന് ഇടവകവികാരി റെവ. സജി ഏബ്രഹാം പ്രത്യേകംഓർക്കുകയുണ്ടായി.

ഇടവക വികാരിയുടെ അധ്യക്ഷതയിൽ എൻ ഈ സി കെ സൗത്ത് റെന്റ് -ൽ കൂടിയ യോഗത്തിൽ സെക്രട്ടറി ബോണി കെ. ഏബ്രഹാം സ്വാഗത പ്രസംഗംനടത്തുകയും റെവ. സജി ഏബ്രഹാം ഇടവകയുടെ സ്‌നേഹത്തിന്റെയുംനന്ദിയുടെയും സൂചനയായി ഒരു മൊമെന്റോ നൽകുകയും ചെയ്തു. എം.തോമസ് ജോൺ ( വൈസ് പ്രസിഡന്റ് ), ജോർജ് വർഗീസ് (സഭാ കൗൺസിൽഅംഗം ), റെജു ഡാനിയേൽ ജോൺ (ട്രഷറർ), . എബി ഈപ്പൻ (യൂത്ത്‌യൂണിയൻ സെക്രട്ടറി ),. ഏബ്രഹാം മാത്യു (സൺഡേസ്‌കൂൾ ഹെഡ് മാസ്റ്റർ ), തോമസ് .കെ. തോമസ് (ഗായക സംഘം ) ലെനി അനിത തോമസ്(സേവിനി സമാജം സെക്രട്ടറി) പ്രൊഫ തോമസ് വര്ഗീസ് , മാത്യു ജോർജ്
എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.

ഇടവക ജനങ്ങളോടെല്ലാമുള്ളനന്ദിയും സ്‌നേഹവും തന്റെ മറുപടി പ്രസംഗത്തിൽ തോമസ്അ റിയിക്കുകയുണ്ടായി. കുരുവിള ചെറിയൻന്റെ പ്രാർത്ഥനയോടുംവികാരിയുടെ ആശീർവാദത്തോടും കൂടി യോഗം പര്യവസാനിച്ചു.