സോൾ: കൊറിയൻ മലയാളി ഫേസ്‌ബുക്ക് കൂട്ടായ്മയായ 'സോൾ മലയാളീസ്' ക്രിസ്മസ് ആഘോഷത്തിനായി ഒരുമിച്ച് കൂടി.ഗവേഷണവിദ്യാർത്ഥികളും, ഉദ്യോഗസ്ഥരും, വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ എഴുപതോളം പേർ പരിപാടിയിൽ പങ്കെടുത്തു.

പരസ്പരം പരിചയപ്പെടുന്നതിനോടൊപ്പം ദീർഘകാലമായി കൊറിയയിൽ ഉള്ളവർ അവരുടെ അനുഭവങ്ങൾ കൈമാറി. ക്രിസ്മസ് ആഘോഷങ്ങൾക്കൊപ്പം വിവിധ കലാപരിപാടികൾ കൊണ്ടും ആകർഷകമായ മത്സരങ്ങൾ കൊണ്ടും സമ്പുഷ്ടമായ ഒത്തുചേരലായിരുന്നു എന്നു ചടങ്ങിൽ അതിഥികൾ ആയ വിദേശികളും സ്വദേശികളും അഭിപ്രായപ്പെട്ടു. 


: