- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓരോ ഫ്ലാറ്റിലും പ്രത്യേകം വാട്ടർ മീറ്ററുകൾ; ജലവിതരണത്തിന് നിയന്ത്രണം വരും; വിദേശികൾക്ക് അധികബാധ്യത ഉണ്ടാകുമെന്ന് ഉറപ്പ്
കുവൈറ്റ് സിറ്റി: വാടകയ്ക്കു താമസിക്കുന്ന വിദേശികൾക്ക് അധികബാധ്യതയായി വാട്ടർ മീറ്ററുകൾ സ്ഥാപിക്കുന്നു. വിദേശികൾ താമസിക്കുന്ന അപ്പാർട്ട്‌മെന്റുകളിലെ ജലവിതരണത്തിന് പ്രത്യേകം വാട്ടർ മീറ്ററുകൾ സ്ഥാപിക്കാൻ കെട്ടിട ഉടമകൾക്ക് ജലവൈദ്യുതി മന്ത്രാലയം നിർദ്ദേശം നൽകി. വൈദ്യുതി ഉപഭോഗം കണക്കാക്കാൻ ഓരോ അപ്പാർട്ട്‌മെന്റിനും വെവ്വേറെ മീറ്റുകൾ സ്ഥാപിച്ചതു പോലെ വെള്ളത്തിനും പ്രത്യേകം വാട്ടർ മീറ്ററുകൾ സ്ഥാപിക്കാനാണ് തീരുമാനം. നിലവിൽ കെട്ടിട ഉടമകളാണ് മൊത്തം വാട്ടർ ബില്ലും അടയ്ക്കുന്നത്. പ്രത്യേകം വാട്ടർ മീറ്ററുകൾ സ്ഥാപിക്കുന്നതിലൂടെ അധികൃതർക്ക് താമസക്കാരിൽ നിന്ന് നേരിട്ട് ചാർജ് ഈടാക്കാനാകും. ഉപയോഗിക്കുന്ന ജലത്തിന് അനുസരിച്ചു ചാർജ് ഈടാക്കുന്നതിലൂടെ ദുർവ്യയം തടയാൻ കഴിയുമെന്നാണ് അധികൃതരുടെ കണക്കു കൂട്ടൽ. ഇന്ധനവില വാർദ്ധനയ്‌ക്കൊപ്പം താമസസ്ഥലത്തെ വെള്ളക്കരവും വിദേശികൾക്ക് ബാധ്യതയാകും . ശുദ്ധജലം ദുരുപയോഗം ചെയ്യപ്പെടുന്നത് തടയുക എന്നതാണ് പുതിയ സംവിധാനത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. താമസക്കാർ വെള്ളം ദുർവ്യയം ചെയ്യു
കുവൈറ്റ് സിറ്റി: വാടകയ്ക്കു താമസിക്കുന്ന വിദേശികൾക്ക് അധികബാധ്യതയായി വാട്ടർ മീറ്ററുകൾ സ്ഥാപിക്കുന്നു. വിദേശികൾ താമസിക്കുന്ന അപ്പാർട്ട്‌മെന്റുകളിലെ ജലവിതരണത്തിന് പ്രത്യേകം വാട്ടർ മീറ്ററുകൾ സ്ഥാപിക്കാൻ കെട്ടിട ഉടമകൾക്ക് ജലവൈദ്യുതി മന്ത്രാലയം നിർദ്ദേശം നൽകി. വൈദ്യുതി ഉപഭോഗം കണക്കാക്കാൻ ഓരോ അപ്പാർട്ട്‌മെന്റിനും വെവ്വേറെ മീറ്റുകൾ സ്ഥാപിച്ചതു പോലെ വെള്ളത്തിനും പ്രത്യേകം വാട്ടർ മീറ്ററുകൾ സ്ഥാപിക്കാനാണ് തീരുമാനം.
നിലവിൽ കെട്ടിട ഉടമകളാണ് മൊത്തം വാട്ടർ ബില്ലും അടയ്ക്കുന്നത്. പ്രത്യേകം വാട്ടർ മീറ്ററുകൾ സ്ഥാപിക്കുന്നതിലൂടെ അധികൃതർക്ക് താമസക്കാരിൽ നിന്ന് നേരിട്ട് ചാർജ് ഈടാക്കാനാകും. ഉപയോഗിക്കുന്ന ജലത്തിന് അനുസരിച്ചു ചാർജ് ഈടാക്കുന്നതിലൂടെ ദുർവ്യയം തടയാൻ കഴിയുമെന്നാണ് അധികൃതരുടെ കണക്കു കൂട്ടൽ. ഇന്ധനവില വാർദ്ധനയ്‌ക്കൊപ്പം താമസസ്ഥലത്തെ വെള്ളക്കരവും വിദേശികൾക്ക് ബാധ്യതയാകും .
ശുദ്ധജലം ദുരുപയോഗം ചെയ്യപ്പെടുന്നത് തടയുക എന്നതാണ് പുതിയ സംവിധാനത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. താമസക്കാർ വെള്ളം ദുർവ്യയം ചെയ്യുന്നത് മൂലമുണ്ടാകുന്ന അധിക ബാധ്യതയിൽ നിന്ന് കെട്ടിട ഉടമകളെ ഒഴിവാക്കാനും ഇത് സഹായകമാകും. അമിതോപയോഗം നടത്തുന്ന ഫ്ളാറ്റുകൾ കണ്ടെത്തി ജലവിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുവാനും ജല മന്ത്രാലയത്തിനു പദ്ധതിയുണ്ട്. വ്യക്തിഗത മീറ്ററിങ് സംവിധാനം നിലവിലുള്ള ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പഠനം നടത്തിയ ശേഷമാണ് പുതിയ രീതി നടപ്പാക്കാൻ തീരുമാനിച്ചതെന്ന് മിനിസ്ട്രി ഓഫ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി വ്യക്തമാക്കി.