ദോഹ: ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്ളൈസ് കമ്പനിയായ സെപ്രോടെക് തിരുവോണമാഘോഷിച്ചു. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ ഓഫീസിലെ പരിമിതികൾക്കുള്ളിൽ നിന്നാണ് ആഘോഷപരിപാടികൾ നടന്നത്. ജീവനക്കാർക്ക് മുഴുവൻ ഓണസദ്യ നൽകിയാണ് കമ്പനി ആഘോഷം സവിശേഷമാക്കിയത്.

വിവിധ ദേശക്കാരും ഭാഷക്കാരുമായ ജീവനക്കാർക്കിടയിൽ സ്നേഹവും സൗഹാർദ്ധവും ഊട്ടിയുറപ്പിക്കുന്നതിനുള്ള ഒരവസരമായാണ് ഓണാഘോഷത്തെ കാണുന്നതെന്നും ആഘോഷങ്ങൾ മനുഷ്യരെ കൂടുതൽ അടുപ്പിക്കുമെന്നും സിഇഒ. ജോസ് ഫിലിപ്പ് പറഞ്ഞു.