- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെറീന വില്യംസ് പ്രസവശേഷം ജീവിതത്തിലേക്ക് മടങ്ങിയെത്തിയത് അത്ഭുതകരമായി; ജീവൻ രക്ഷിക്കാൻ നിരവധി ഓപ്പറേഷനുകൾ വേണ്ടിവന്നുവെന്ന് വെളിപ്പെടുത്തി ടെന്നീസ് സൂപ്പർസ്റ്റാർ
വനിതാ ടെന്നീസിലെ സൂപ്പർതാരം സെറീന വില്യംസിന് ഇത് രണ്ടാം ജന്മമാണ്. പ്രവസത്തെത്തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ അവരെ മരണത്തിന്റെ വക്കിലെത്തിച്ചിരുന്നു. ഒട്ടേറെ സർജറികൾക്കുശേഷമാണ് തനിക്ക് ജീവൻ തിരിച്ചുകിട്ടുമെന്ന് ഉറപ്പായതെന്ന് 36-കാരിയായ സെറീന പറയുന്നു. മകൾ അലക്‌സിസ് ഒളിമ്പിയയെ പ്രസവിക്കുന്നതിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സെറീന പൂർണ ആരോഗ്യവതിയായിരുന്നു. എന്നാൽ, പ്രസവസമയം അടുക്കുംതോറും അലക്‌സിസിന്റെ ഹൃദയമിടിപ്പ് കുറഞ്ഞുവന്നതോടെയാണ് പ്രശ്‌നം രൂക്ഷമായത്. കുഞ്ഞിനെ രക്ഷിക്കാൻ അടിയന്തരമായി സിസ്സേറിയൻ നടത്തണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. സിസേറിയനിലൂടെ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്തെങ്കിലും സെറീനയുടെ നില വഷളായി. സിസ്സേറിയന് പിറ്റേന്ന് കടുത്ത ശ്വാസതടസ്സം നേരിട്ട സെറീനയ്ക്ക് ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചിരിക്കുന്നതായി ഡോക്ടർമാർ കണ്ടെത്തി. ഡ്രിപ്പ് നൽകിയെങ്കിലും തുടർച്ചയായ ചുമയും ശ്വാസതടസ്സവും കടുത്ത ശാരീരിക ബുദ്ധിമുട്ടുകളിലേക്ക് നീങ്ങി. ചുമച്ച് ചുമച്ച് സിസേറിയൻ ചെയ്ത ഭാഗത്ത് വീണ്ടും മുറി
വനിതാ ടെന്നീസിലെ സൂപ്പർതാരം സെറീന വില്യംസിന് ഇത് രണ്ടാം ജന്മമാണ്. പ്രവസത്തെത്തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ അവരെ മരണത്തിന്റെ വക്കിലെത്തിച്ചിരുന്നു. ഒട്ടേറെ സർജറികൾക്കുശേഷമാണ് തനിക്ക് ജീവൻ തിരിച്ചുകിട്ടുമെന്ന് ഉറപ്പായതെന്ന് 36-കാരിയായ സെറീന പറയുന്നു.
മകൾ അലക്‌സിസ് ഒളിമ്പിയയെ പ്രസവിക്കുന്നതിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സെറീന പൂർണ ആരോഗ്യവതിയായിരുന്നു. എന്നാൽ, പ്രസവസമയം അടുക്കുംതോറും അലക്‌സിസിന്റെ ഹൃദയമിടിപ്പ് കുറഞ്ഞുവന്നതോടെയാണ് പ്രശ്‌നം രൂക്ഷമായത്. കുഞ്ഞിനെ രക്ഷിക്കാൻ അടിയന്തരമായി സിസ്സേറിയൻ നടത്തണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു.
സിസേറിയനിലൂടെ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്തെങ്കിലും സെറീനയുടെ നില വഷളായി. സിസ്സേറിയന് പിറ്റേന്ന് കടുത്ത ശ്വാസതടസ്സം നേരിട്ട സെറീനയ്ക്ക് ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചിരിക്കുന്നതായി ഡോക്ടർമാർ കണ്ടെത്തി. ഡ്രിപ്പ് നൽകിയെങ്കിലും തുടർച്ചയായ ചുമയും ശ്വാസതടസ്സവും കടുത്ത ശാരീരിക ബുദ്ധിമുട്ടുകളിലേക്ക് നീങ്ങി. ചുമച്ച് ചുമച്ച് സിസേറിയൻ ചെയ്ത ഭാഗത്ത് വീണ്ടും മുറിവുണ്ടായി.
രക്തം കട്ടപിടിക്കാതിരിക്കുന്നതിനായി രക്തധമനിയിൽ വലിയ ഫിൽറ്റർതന്നെ ഘടിപ്പിക്കേണ്ടിവന്നു. ഇതോടെ, ആറാഴ്ചയോളം കിടക്കയിൽത്തന്നെ സെറീനയ്ക്ക് കഴിയേണ്ടിവന്നു. ഇതിനിടെയാണ് സർജറികൾ വേണ്ടിവന്നത്. ഒക്ടോബറിനുശേഷം സെറീനയെ പൊതു വേദികളിൽ കാണാനുണ്ടായിരുന്നില്ല. വീട്ടിൽ കടുത്ത വിശ്രമത്തിലായിരുന്നു അവരെന്ന് ഭർത്താവ് അലക്‌സിസ് ഒഹാനിയൻ പറഞ്ഞു.
അലക്‌സിസിന്റെയും അമ്മ ഒറാസീനിന്റെയും സഹായമാണ് ഈ കാലയളവിൽ തനിക്ക് പിന്തുണയായതെന്ന് സെറീന പറഞ്ഞു. കുഞ്ഞിനെ വേണ്ടത്ര ലാളിക്കാൻ സാധിക്കാതിരുന്നത് പലപ്പോഴും തന്നെ അലോസരപ്പെടുത്തിയിരുന്നെന്നും വളരെ മോശം അവസ്ഥയിലേക്ക് തന്നെ കൊണ്ടുപോയിരുന്നുവെന്നും സെറീന വെളിപ്പെടുത്തുന്നു.
സാധാരണ കുട്ടിയായി അലക്‌സിസ് ഒളിമ്പിയയെ വളർത്താനാണ് താനാഗ്രഹിക്കുന്നതെന്ന് സെറീന പറഞ്ഞു. ഇപ്പോൾത്തന്നെ അലക്‌സിസ് ഒളിമ്പിയക്ക് ഇൻസ്റ്റഗ്രാമിൽ രണ്ടുലക്ഷത്തിലേറെ ഫോളോവേഴ്‌സുണ്ട്. സെറീനയുടെ ഭർത്താവ് അലക്‌സിസിന് രണ്ടരലക്ഷത്തോളം ഫോളോവേഴ്‌സും. കുഞ്ഞിന്റെയും അമ്മയുടെയും ഓരോ വിശേഷവും അറിയാനാഗ്രഹിക്കുന്ന ആരാധകരാണ് ഇവരിലേറെയും.