ഴവിൽ മനോരമയിലെ സൂപ്പർ ഹിറ്റ് സീരിയലുകളിൽ ഒന്നായിരുന്നു മഞ്ഞുരുകും കാലം. ഈ സീരിയലിലെ അപ്പുണ്ണിയുടെകഥാപാത്രത്തെ അവതരിപ്പിച്ച സീരിയൽ താരം ഹരൂൺ അപകടത്തിൽ മരിച്ചു. കുളിമുറിയിൽ കാലു തെന്നി വീണ് തലയ്ക്ക് ക്ഷതമേറ്റാണ് ഹരൂൺ മരിച്ചത്.

സീരിയലിലെ മകൻ ആയിരുന്നു എങ്കിലും ഹരൂണിന്റ വേർപാട് ഒരു അച്ഛന്റെ സ്ഥാനത്തു നിന്ന് അനുഭവിക്കുകയാണ് എന്നു സീരിയലിൽ ഹരൂണിന്റെ അച്ഛൻ വേഷം അവതരിപ്പിച്ചിരുന്ന നടൻ മനോജ് കുമാർ പറയുന്നു. മനോജിന്റെ കുറിപ്പ് ഇങ്ങനെ.

ഇന്ന് എന്നെ ആകെ തളർത്തി കളഞ്ഞ ഒരു ദുരന്ത വാർത്ത ... ' മഞ്ഞുരുകും കാലം ' എന്ന സീരിയലിന്റെ അവസാന ഭാഗങ്ങളിൽ എന്റെ മകൻ അപ്പുണ്ണിയുടെ മുതിർന്ന വേഷം ചെയ്ത ഹരുൺ ഇന്നലെ രാത്രി ഈ ലോകം വിട്ടു പോയി.... കുളിമുറിയിൽ കാൽ വഴുതി തലയടിച്ചു വീണതാണ് അവന് ഈ ദുരന്തം വരാൻ കാരണം.... കുറച്ചു മാസങ്ങൾ അഭിനയമാണെങ്കിലും അവന് ഞാൻ അച്ഛനും എനിക്ക് അവൻ മോനുമായിരുന്നു... അതുകൊണ്ടുതന്നെ ഒരു സ്‌നേഹബന്ധവും ആത്മബന്ധവും അവനോട് എനിക്കുണ്ടായിരുന്നു.... കണക്കുകളുടെ ലോകമായ എഞ്ചിനീയറിങ് വിദ്യാർത്ഥിയായ അവൻ... പക്ഷെ ഏകപുത്രനെ നഷ്ട്ടപ്പെട്ട അവന്റെ അച്ഛനമ്മമാരുടെ കണക്കുകൂട്ടലാണ് തെറ്റിച്ചത്..... ഒപ്പം ഞങ്ങളുടേയും.... മോനേ ഹരുൺ ... ഒരുപാട് സ്വപ്നങ്ങളും സൗഭാഗ്യങ്ങളും ബാക്കി വച്ച് ഈ പിഞ്ചു പ്രായത്തിൽ തന്നെ ഞങ്ങളെ അഗാധ ദുഃഖത്തിലാഴ്‌ത്തി കടന്നു പോയ നിനക്ക് തരുവാൻ ഇനി എന്റെ കയ്യിൽ കുറച്ചു കണ്ണീരും ഹൃദയം തിങ്ങുന്ന വേദനയുമേ ഉള്ളു..... നിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാൻ ഈ ' അച്ഛൻ' പ്രാർത്ഥിക്കുന്നു.... ഒപ്പം ഒരേ ഒരു പുത്രനെ നഷ്ട്ടപ്പെട്ട് ജീവതത്തിൽ ഇനി മുന്നോട്ട് നോക്കുമ്പോൾ ഇരുട്ടും ശൂന്യതയും മാത്രം അനുഭവിക്കാൻ വിധിക്കപ്പെട്ട ഹതഭാഗ്യരായ നിന്റെ മാതാപിതാക്കൾക്ക് ശക്തിയും ആത്മബലവും നല്കണേയെന്ന് സർവ്വേശ്വരനോട് മനമുരുകി പ്രാർത്ഥിക്കുന്നു.... ദൈവമേ..... ആർക്കും ഇങ്ങനെ ഒരു ദുർവ്വിധി വരുത്തല്ലേ....